ഗീതാ ഹിരണ്യൻ ഓർമ്മദിനം

GJBSNMGL
0
മലയാളത്തിലെ ഒരു കഥാകൃത്തായിരുന്നു ഗീതാ ഹിരണ്യൻ. 1974ൽ മാതൃഭൂമി വിഷുപതിപ്പിൽ വന്ന ദീർഘപാംഗൻ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീട് ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം,അസംഘടിത എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായി. അപൂർവ്വമായി ചെറു കവിതകളും എഴുതിയിട്ടുണ്ട്. അർബുദരോഗത്തിന്റെ പിടിയിലായിരുന്ന അവർ 2002 ജനുവരി 2 ന് ചരമമടഞ്ഞു. "ശിൽപ്പ കഥയെഴുതുകയാണ്' എന്ന കഥയാണ് അവർ അവസാനമായി എഴുതിയത്.
അധ്യാപകർ എഴുത്തുകാരായി തന്നെയാണ് ജനിക്കുന്നത്. ഒരു കുന്നോളം കുഞ്ഞുങ്ങൾക്കായി വായിക്കുമ്പോൾ അതിലിത്തിരി ആത്മാവിനെയും തൊട്ട് സ്വയം സാഹിത്യ രൂപത്തിൽ എഴുതാനാകുന്നവരാണ് മിക്ക അധ്യാപകരും, പ്രത്യേകിച്ച് സാഹിത്യം കൈകാര്യം ചെയ്യുന്ന അധ്യാപകർ. ഗീതാ ഹിരണ്യനും അത്തരം ഒരു അധ്യാപികയായിരുന്നു. കേരളത്തിൽ നിരവധി കലാലയങ്ങളിൽ അവർ ജോലി നോക്കിയിട്ടുമുണ്ട്, പക്ഷെ അധ്യാപനവും എഴുത്തും പാതിവഴിയിൽ നിർത്തി എഴുത്തുകാരി അർബുദ രോഗം ബാധിച്ച് യാത്രയായപ്പോൾ അവർക്ക് 45 വയസ്സ് മാത്രമായിരുന്നു പ്രായം....

Post a Comment

0Comments
Post a Comment (0)