പ്രസിദ്ധനായ കഥകളിഗായകനായിരുന്നു കലാമണ്ഡലം ഹൈദരാലി (1946 ഒക്ടോബർ 6 - 2006 ജനുവരി 5). ഹൈന്ദവക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് ഇദ്ദേഹം. ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളിസംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനാണ് ഹൈദരാലി. സ്വദേശത്തും വിദേശത്തും നിരവധി വേദികളിൽ ആലാപനം നിർവ്വഹിച്ചിട്ടുണ്ട്. നിരവധി എതിർപ്പുകളെ നേരിട്ടാണ് ഹൈദരാലി കലാപ്രവർത്തനം നടത്തിയത്.
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിൽ മൊയ്തൂട്ടിയുടെയും ഫാത്തിമയുടെയും മകനായി 1946 ഒക്ടോബർ ആറിന് ജനിച്ച ഹൈദരാലി കടുത്ത ദാരിദ്ര്യത്തിലാണ് കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലം മുതൽ സംഗീതം ഇഷ്ടപ്പെട്ട ഹൈദരാലി പാട്ടുകാരൻ ബാപ്പൂട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കലാമണ്ഡലത്തിലെത്തിയതോടെ കഥകളി സംഗീതമാണ് തന്റെ തട്ടകമെന്ന് ഈദ്ദേഹം തിരിച്ചറിഞ്ഞു.
എഴുത്തുകാരൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടു. 'ഓർത്താൽ വിസ്മയം' എന്ന പേരിൽ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശത്തും സ്വദേശത്തുമായി ഒട്ടനവധി വേദികളിൽ കഥകളി സംഗീതമവതരിപ്പിച്ചു. കഥകളിസംഗീതവും കർണ്ണാടക സംഗീതവും താരതമ്യപ്പെടുത്തിയുള്ള ഗവേഷണത്തിന് കേന്ദ്ര മാനവശേഷിവിഭവവകുപ്പിന്റെ ഫെലോഷിപ്പ് ലഭിച്ചു.
പദങ്ങൾ ആവർത്തിച്ച് പാടേണ്ടിവരുമ്പോൾ വൈവിധ്യമാർന്ന സംഗതികൾ കോർത്തിണക്കാൻ ഹൈദരാലി ശ്രദ്ധിച്ചിരുന്നു. പലപ്പോഴും അരങ്ങിലെ നടീനടന്മാരെ മറന്ന് സംഗീതത്തിന്റെ ഭാവത്തിൽ ലയിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആലാപനശൈലി പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായി. പക്ഷേ ഹൈദരാലി തന്റെ രീതിയിൽ ഉറച്ചുനിൽക്കുകയും കഥകളിസംഗീതത്തിൽ ആ ശൈലിക്ക് സ്വീകാര്യത നേടുകയും ചെയ്തു.