ജീവന്റെ ഭാഷ മനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിർണായകമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്‌ത്രജ്ഞനാണ് ഹർ ഗോവിന്ദ് ഖുരാന (ജനുവരി 9, 1922 - നവംബർ 9 2011). ജനിതക എൻജിനീയറിംഗിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തികളിലൊന്നായി അദ്ദേഹം പരിഗണിക്കപ്പെടുന്നു.
1922 ജനുവരി 9-ന് ഇപ്പോഴത്തെ പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്‌പൂരിൽ ഗണപത് റായി ഖുറാന , കൃഷ്ണ ദേവി ഖുറാന എന്നിവരുടെ അഞ്ച് മക്കളിൽ ഇളയവനായി ജനിച്ചു.
ജീവന്റെ ഗൂഢഭാഷയാണ് ജനിതക കോഡ്. അതിന്റെ പൂട്ടുതുറന്ന് ജീവന്റെ കോഡ് കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ക്ക് 1968 ലെ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചു. അതിലൊരാള്‍ ഇന്ത്യക്കാരനായ ഹര്‍ ഗോവിന്ദ് ഖുരാന ആയിരുന്നു. ഇതേ ഖുരാനയാണ് 1970 കളില്‍ ആദ്യ കൃത്രിമജീന്‍ സൃഷ്ടിച്ച് ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചതും. കെമിക്കല്‍ ബയോളജി, സിന്തറ്റിക് ബയോളജി തുടങ്ങിയവയുടെ തുടക്കം തേടിപ്പോയാല്‍ നമ്മളെത്തുന്നതും ഖുരാനയില്‍ ആയിരിക്കും . രസതന്ത്രം, ഭൗതികശാസ്ത്രം എന്നിവയിലെ ആശയങ്ങളും ആയുധങ്ങളും ബയോളജിയിലെ മൗലികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിച്ച ഗവേഷകനായിരുന്നു ഖുരാന. ഏതര്‍ഥത്തിലും ഒരു അപൂര്‍വ്വ ശാസ്ത്രപ്രതിഭ.
1976-ൽ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയിൽ പഠനം നടത്തി. ഈ കൃത്രിമ ജീൻ സംയോജനം വൻ വിജയമായിരുന്നു. പരീക്ഷണത്തെ തുടർന്ന് സ്വാഭാവിക ജീനിന്റെ രീതികളാണ് ഇത് പ്രകടിപ്പിച്ചത്. ഈ പരീക്ഷണം ജനതികശാസ്‌ത്ര മുന്നേറ്റത്തിലെ നാഴികകല്ലായി. ജനതികരഹസ്യം കൂടുതൽ പുറത്തുകൊണ്ടുവന്ന് ആതുരശുശ്രൂഷാ രംഗത്ത് മികച്ചനേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ് പ്രൊഫസർ ഖുരാന പിന്നീട് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത് .21-ആം നൂറ്റാണ്ട് ജൈവസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടായാണ് ശാസ്‌ത്രസാങ്കേതിക ലോകം കണക്കാക്കുന്നത്. അതിനാൽ തന്നെ ഈ ഭാരതീയൻ സമകാലീന സാങ്കേതിക മുന്നേറ്റങ്ങളിലെ ഏറ്റവും ശ്രദ്ധേയ ശാസ്‌ത്രജ്ഞനാണ്.