നെഹ്രുവിന് (Nehru) ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്കെത്തിയ വ്യക്തി. സാധാരണക്കാർക്കൊപ്പം ചേർന്നു നിന്ന് ജയ്ജവാൻ ജയ് കിസാൻ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച ഭരണകർത്താവ്. സെെന്യത്തോടൊപ്പം നിന്ന് പാക്കിസ്ഥാനെ തോൽപ്പിച്ച ധീരൻ ലാൽ ബഹദൂർ ശാസ്ത്രി (Lal Bahadur sasthry) അപ്രതീക്ഷിതമായി വിടവാങ്ങിയ ദിവസമാണ് ജനുവരി 11. രാജ്യം ധീരനായ ആ ഭരണാധികാരിയെ സ്മരിക്കുകയാണ് ഇന്ന്.
1966 ജനുവരി 11 ന് റഷ്യൻ സന്ദർശനത്തിനിടെ ഹൃദയാഘാതം മൂലം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി മരിച്ചതായി പെട്ടെന്നൊരു വാർത്ത വരുന്നു. 1965-ലെ പാകിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ താഷ്‌കന്റിലേക്ക് പോയ പ്രധാനമന്ത്രിക്ക് പക്ഷെ മടങ്ങി വരാനായില്ല. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും അതിന്റെ ദുരൂഹതയെക്കുറിച്ചും പിന്നീട് പല കഥകളും പുറത്തു വന്നു. ഒരു സിനിമ വരെ നിർമ്മിക്കപ്പെട്ടു. എന്നാൽ ഇതുവരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. കഥകൾ നിലനിൽക്കുന്നു അദ്ദേഹത്തിന്റെ ഒാർമ്മകൾ പോലെ ഒളിമങ്ങാതെ.
1904 ഒക്ടോബർ 2 ന് ഉത്തർപ്രദേശിലെ ഒരു ചെറിയ പട്ടണമായ മുഗൾസറായിയിൽ ജനിച്ചു. പിതാവ് സ്കൂൾ അധ്യാപകനായിരുന്നു. ലാലിന് ഒന്നര വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. അമ്മയ്ക്കും മറ്റു സഹോദരങ്ങൾക്കൊപ്പം അച്ഛന്റെ വീട്ടിൽ പിന്നീട് ശാസ്ത്രി വളർന്നു.
ചെറിയ പട്ടണത്തിലെ സ്കൂൾ വിദ്യാഭ്യാസം അനുയോജ്യമല്ലാത്തതിനാൽ അദ്ദേഹത്തെ ഹൈസ്കൂൾ പഠനത്തിനായി വാരണാസിയിലേക്ക് അയച്ചു. പിന്നീട് മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെത്തുകയായിരുന്നു അദ്ദേഹം. ഗാന്ധിജി തന്റെ നാട്ടുകാരോട് നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരാൻ ആഹ്വാനം ചെയ്യുമ്പോൾ ലാൽ ബഹദൂർ ശാസ്ത്രിക്ക് പതിനാറ് വയസ്സ് മാത്രം.
ലാൽ ബഹാദൂർ ശാസ്ത്രി മുഗൾസരായിലെയും വാരാണസിയിലെയും ഈസ്റ്റ് സെൻട്രൽ റെയിൽവേ ഇന്റർ കോളേജിൽ പഠിച്ച അദ്ദേഹം 1926-ൽ കാശി വിദ്യാപീഠത്തിൽ നിന്ന് ബിരുദം പൂർത്തിയാക്കി. 'ശാസ്ത്രി' എന്ന പേരിൽ ബിരുദം നേടിയപ്പോൾ "പണ്ഡിതൻ" എന്നർത്ഥമുള്ള അതോ പദം പേരിനൊപ്പം ചേർന്നു. ലാലാ ലജ്പത് റായ് സ്ഥാപിച്ച സെർവന്റ്സ് ഓഫ് പീപ്പിൾ സൊസൈറ്റിയിൽ (ലോക് സേവക് മണ്ഡലം) അംഗമായ ശേഷം പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും പിന്നീട് അദ്ദേഹം അതേ സൊസൈറ്റിയുടെ പ്രസിഡന്റാവുകയും ചെയ്തു. മഹാത്മാഗാന്ധിയും ലോകമാന്യ ബാലഗംഗാധര തിലകും അദ്ദേഹത്തിന് പ്രചോദമേകിയിട്ടുണ്ട്. 1920-ൽ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ ചേർന്നു. പോരാട്ടത്തിനിടെ 'ജയ് ജവാൻ ജയ് കിസാൻ' എന്ന പ്രസിദ്ധമായ മുദ്രാവാക്യവും അദ്ദേഹം നൽകി. മഹാത്മാഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത അദ്ദേഹം അതിന്റെ പേരിൽ ജയിലിൽ പോവുകയും 1930-ൽ ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് രണ്ടുവർഷത്തിലധികം ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.