2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജനാണ് കൈലാഷ് സത്യാർത്ഥി (ജനനം : 11 ജനുവരി 1954). കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടി കൊടുത്തത്.ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി .
1954 ൽ മദ്ധ്യപ്രദേശിലെ വിദിഷയിൽ ജനിച്ച സത്യാർഥി 26 -ആം വയസ്സിൽ ഇലക്ട്രിക് എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് തെരുവു കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിച്ചു. കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന 'ബച്പൻ ബചാവോ ആന്ദോളൻ' എന്ന സംഘടന സ്ഥാപിച്ചു. 'ഗ്ലോബൽ മാർച്ച് എഗയിൻസ്റ്റ് ചൈൽഡ് ലേബർ', 'ഗ്ലോബൽ കാമ്പയിൻ ഫോർ എജ്യുക്കേഷൻ' എന്നീ അന്താരാഷ്ട്ര സംഘടനകൾക്കും നേതൃത്വം നൽകുന്നു. കുട്ടികൾക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും നിലവിൽ വരാൻ മുൻകൈയെടുത്തു.
2001ൽ സത്യാർഥിയും സഹപ്രവർത്തകരും ബാല വേലയ്ക്ക് എതിരായി പൊരുതാനും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ആവിഷ്കരിച്ച പദ്ധതിയാണ് ബാൽ മിത്ര ഗ്രാമം (ബിഎംജി). 11 സംസ്ഥാനങ്ങളിലെ 356 ഗ്രാമങ്ങളിൽ ബിബിഎ ബാല സൗഹൃദ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ഗുണമേന്മയുള്ള വിദ്യാഭ്യാസവും പെൺകുട്ടികൾക്ക് താമസ സൗകര്യവും നൽകുന്നു.