ഇരുപതാം നൂറ്റാണ്ടിന് ചിന്താപരമായി ഒട്ടേറെ സംഭാവനകൾ നൽകിയ അമേരിക്കൻ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിങ്‌വേ. ആത്മസംയമനവും സദാചാരശുദ്ധിയും സഹിഷ്ണുതയുമാണ് പരമനന്മയെന്ന് വിശ്വസിച്ചിരുന്ന ഹെമിങ്‌വേ മരണത്തിന്റെയും യുദ്ധങ്ങളുടെയും കഥകളാണ് ഏറെ എഴുതിയത്.
അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഓക് പാർക്ക് എന്ന കൊച്ചു പട്ടണത്തിൽ ഹെമിങ്‌വേ ജനിച്ചു. യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂൾ മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിയിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്തും അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. ലോകമഹായുദ്ധങ്ങളും സ്പാനിഷ് ആഭ്യന്തരസമരവും അദ്ദേഹത്തിന്റെ വീക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. പിന്നീട് അദ്ദേഹം കഥാകാരനായി മാറുകയാണ് ഉണ്ടായത്. തുടർന്ന് വിശ്വപ്രസിദ്ധമായ കവിതകളും, നോവലുകളും എഴുതുകയുണ്ടായി. പുലിസ്റ്റർ സമ്മാനവും, നോബൽ സമ്മാനവും(1954) അദ്ദേഹത്തെ തേടിയെത്തി. ഹെമിങ്‌വേക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത കൃതിയാണ് ദ് ഓൾഡ് മാൻ ആന്റ് ദ് സീ (The Oldman and the Sea). ഈ കൃതിയാണ് അദ്ദേഹത്തെ പുലിസ്റ്റർ സമ്മാനത്തിന് 1953-ൽ അർഹനാക്കിയത്. ദ് സൺ ഓൾസോ റൈസസ് (The Sun Also Rises), എ ഫേർവെൽ റ്റു ആംസ് (A Farewell to Arms), റ്റു ഹാവ് ഏൻഡ് ഹാവ് നോട്ട് (To Have and Have Not) എന്നീ നോവലുകളും, ദ് ഫിഫ്ത് കോളം (The Fifth Coulmn) എന്ന നാടകവും അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയങ്ങളായ കൃതികളായിരുന്നു. ഇദ്ദേഹത്തിന്റെ രചനാശൈലി പിന്നീട് ഹെമിങ്‌വേ ശൈലി എന്നറിയപ്പെട്ടു.
ഏകാകിയായിരിക്കുവാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ‘എന്നെ നോക്കരുത്, എന്റെ വാക്കുകളെ നോക്കൂ’ എന്ന് പറയുമായിരുന്നു. സ്പെയിനിലെ കാളപ്പോരിനെക്കുറിച്ച് ‘അപരാഹ്നത്തിലെ മരണം’ (ഡെത്ത് ഇൻ ദ് ആഫ്റ്റർനൂൺ) എന്ന പുസ്തകം എഴുതി. 1927-ൽ അദ്ദേഹം ഒരു യുദ്ധവിരുദ്ധ പത്രപ്രവർത്തകനായി സ്പെയിനിലേക്കു പോയി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ ഒരുപക്ഷേ സ്പെയിനിലെ ജനറൽ ഫ്രാങ്കോയുടെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് എഴുതിയ ‘മണിമുഴങ്ങുന്നത് ആർക്കുവേണ്ടി’ (ഫോർ ഹൂം ദ് ബെൽ ടോൾസ്) എന്ന നോവലായിരിക്കും.
രണ്ടു മാസം കൊണ്ട് എഴുതിയ ‘കിഴവനും കടലും’ (ഓൾഡ് മാൻ ആന്റ് ദ് സീ) എന്ന നീണ്ട കഥ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർത്തി. ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീർഘകാലം ‘ടോറന്റോ സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു. 1953-ൽ 'കിഴവനും കടലും' (The Old Man and the Sea) എന്ന കൃതിക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചു. 1954-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ലഭിക്കുകയുണ്ടായി