ചാന്ദ്ര ദിനം ആഘോഷിച്ചു..

GJBSNMGL
0
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന അസംബ്ലിയിൽ പ്രധാനാധ്യാപിക മിനി.വി.ഐസക്ക് ചാന്ദ്രദിനത്തെക്കുറിച്ചു കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. കൂടാതെ വിവിധ ക്ലാസുകളിലെ കുട്ടികൾ ചന്ദ്രനെക്കുറിച്ചുള്ള പാട്ടും പ്രസംഗവും നടത്തി. കൂടാതെ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ഡോക്യുമെൻറി പ്രദർശനവും നടത്തി. എല്ലാ കുട്ടികളും ചന്ദ്രന്റെ ഉത്ഭവവും നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാൽകുത്തുന്നതുമൊക്കെ കണ്ട് മനസിലാക്കി.
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് ക്ലാസുകളിൽ കളറിംഗ് മത്സരവും മൂന്ന്, നാല് ക്ലാസുകളിൽ പോസ്റ്റർ രചനാ മത്സരവും നടത്തി.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)
Tags

Post a Comment

0Comments
Post a Comment (0)