മാലിയുടെ ജന്മദിനം

GJBSNMGL
1 minute read
0
കുട്ടികളുടെ കഥാലോകത്തെ വിപുലവും സമ്പന്നവുമാക്കി മാറ്റിയ മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി.മാധവന്‍ നായരുടെ ഓർമദിനമാണ് ഇന്ന്. കുഞ്ഞുമനസ്സുകളില്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും നറുമലരുകള്‍ വിടര്‍ത്തുന്ന അദ്ദേഹത്തിന്റെ കഥകള്‍ നമ്മുടെ മുത്തശ്ശിക്കഥാ പാരമ്പര്യത്തോടാണ് കൂടുതലും ചേര്‍ന്നുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെയാണ് മാലി കാലാതീതനായി ഇന്നും വായിക്കപ്പെടുന്നത്.

കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുള്ള അദ്ദേഹം കർണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. അൻപതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സ്വന്തം പുസ്തകങ്ങളിൽ ഏഴെണ്ണം ഇംഗ്ലീഷിലേക്ക് സ്വയം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. മാവേലി എന്ന തൂലികാ നാമവും വനമാലി എന്ന തൂലികാനാമവും ഉപയോഗിച്ചിട്ടുണ്ട്.

70-കളിൽ മാലിക എന്ന കുട്ടികൾക്കുള്ള മാസികയും നടത്തി. നാടകം, ആട്ടക്കഥ തുടങ്ങിയവയും സംഗീതശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് . ആനുകാലികങ്ങളിൽ കായിക ലേഖനങ്ങളും മറ്റ് ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിരുന്നു. റേഡിയോയിൽ കമന്റേറ്ററുമായിരുന്നു. വളരെക്കാലം ആകാശവാണിയിൽ ജോലി ചെയ്തു. സ്റ്റേഷൻ ഡയറക്റ്ററായി വിരമിച്ചു. അവിടെ നിന്ന് ഡപ്യൂട്ടേഷനിൽ നാഷണൽ ബുക്ക്ട്രസ്തിൽ എഡിറ്ററായും ജോലി ചെയ്തിരുന്നു. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 1970-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1988-ൽ കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റിന്റെ ബാലസാഹിത്യ അവാർഡും ലഭിച്ചു.

Post a Comment

0Comments
Post a Comment (0)