സംഗീതനാടകങ്ങളും കച്ചവടനാടകങ്ങളും അരങ്ങുവാഴും കാലത്ത് നാടകക്കളരി പ്രസ്ഥാനത്തിലൂടെ മലയാളനാടകവേദിയുടെ വഴി തിരിച്ചുവിട്ട നാടകക്കാരനാണ് ജി. ശങ്കരപ്പിള്ള. പുതിയൊരു സംവേദനശീലവും പുതിയൊരു രംഗപ്രയോഗവും അതുവരെയുണ്ടായിരുന്ന കാഴ്ചശീലങ്ങളെ മാറ്റിമറിച്ചു. ആ നാടകങ്ങളിലൂടെ പുതിയൊരു അരങ്ങും പുതിയ കാണികളും പുതിയ നടീനടന്മാരുമുണ്ടായി. മലയാള നാടകവേദിയെ പുതിയ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയ ജി. ശങ്കരപ്പിള്ളയുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്.
1930 ജൂണ്‍ 22-ന് ചിറയിന്‍കീഴില്‍ ജനിച്ചു. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഒന്നാം റാങ്കോടെ മലയാളം ഓണേഴ്‌സ് പാസ്സായതിനെത്തുടര്‍ന്ന് പത്തനംതിട്ട, ഗാന്ധിഗ്രാം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ കോളജുകളിലും കേരള യൂണിവേഴ്‌സിറ്റിയുടെ ലെക്‌സിക്കന്‍ ഓഫീസിലും ജോലി നോക്കി.
പിന്നീട് മൂന്നു വര്‍ഷം നാടോടിസാഹിത്യത്തെക്കുറിച്ച് ഇന്ത്യാ ഗവണ്മെന്റിന്റെ സ്‌കോളറായി പ്രവര്‍ത്തിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു. 1980-ല്‍ തനതു നാടകവേദിയുമായി ബന്ധപ്പെട്ട് തൃശൂരില്‍ രൂപീകരിച്ച രംഗചേതനയുടെ രക്ഷാധികാരിയായി.
സ്‌നേഹദൂതന്‍, പൂജാമുറി, ബന്ദി, ഭരതവാക്യം, പൊയ്മുഖങ്ങള്‍, ഏകാകി തുടങ്ങി ഒട്ടേറെ കൃതികള്‍. കേരളസാഹിത്യ അക്കാദമി, കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് വിഭാഗം ഡയറക്ടറായിരിക്കെ 1989 ജനുവരി 1-ന് അന്തരിച്ചു.