ഈ വർഷം കോലഞ്ചേരി സെന്റ്ഉ പീറ്റേഴ്‌സ്പ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വച്ചുനടന്ന ജില്ലാ കലോത്സവത്തിൽ മിക്കയിനങ്ങളിലും നമ്മുടെ സ്‌കൂളിലെ കുട്ടികൾ മികവാർന്ന രീതിയിൽ കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കുകയുണ്ടായി. ഗവണ്മെന്റ് എൽ.പി സ്കൂളുകളിൽ പത്താം സ്ഥാനത്ത് നമ്മുക്ക് എത്തുവാൻ സാധിക്കുകയുണ്ടായി. ഇതിനായി പരിശ്രമിച്ച എല്ലാ കുട്ടികൾക്കും അവരോടൊപ്പം നിന്ന് അവരുടെ കലാപ്രകടനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയ ടീച്ചർമാർക്കും മാതാപിതാക്കൾക്കും സ്കൂളിന്റെ പേരിൽ നന്ദി അറിയിക്കുന്നു കൂടാതെ നല്ലരീതിയിൽ പ്രകടനം നടത്തിയ എല്ലാ കുട്ടികളെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.