അഗതാ ക്രിസ്റ്റിയുടെ ഓർമ്മദിനം

GJBSNMGL
0
അപസർപ്പക കഥാസാഹിത്യ ലോകത്തിലെ പകരം വെക്കാൻ ആവാത്ത ഒരു അത്ഭുത പ്രതിഭയാണ് അഗതാ ക്രിസ്റ്റി. അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റി 1890 സെപ്റ്റംബര്‍ 15ന് ജനിച്ചു. അഗത മേരി ക്ലാരിസ മില്ലര്‍ ക്രിസ്റ്റി എന്നായിരുന്നു മുഴുവന്‍ പേര്. പതിനാറു വയസുവരെ വീട്ടില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം. 1914ല്‍ ആര്‍ച്ചീബാള്‍ഡ് എന്ന രാജസേനാംഗത്തെ അഗതാക്രിസ്റ്റി വിവാഹം കഴിച്ചു.
1915ല്‍ ആദ്യ നോവലായ സ്‌റ്റൈല്‍സിലെ ദുരന്തം എഴുതിയെങ്കിലും 1920ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ആദ്യ നോവലില്‍ അവതരിപ്പിച്ച ബെല്‍ജിയന്‍ കുറ്റാന്വേഷകന്‍ ഹെര്‍ക്യൂള്‍ പൊയ്‌റോട്ട് വായനക്കാരുടെ ഹൃദയം കവര്‍ന്നു. 1922ല്‍ രണ്ടാമത്തെ ഡിറ്റക്ടീവ് നോവല്‍ രഹസ്യ പ്രതിയോഗി പ്രസിദ്ധീകരിക്കപ്പെട്ടു. അഗത ക്രിസ്റ്റി അവതരിപ്പിച്ച മിസ് മാര്‍പ്പിള്‍ എന്ന വനിതാ കുറ്റാന്വേഷകയേയും വായനക്കാര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
70 ഓളം ഡിറ്റക്ടീവ് നോവലുകളും നൂറിലധികം കഥകളും എഴുതി. പതിനാല് നാടകങ്ങള്‍ രചിച്ചതില്‍ ദി മൗസ് ട്രാപ്പ് എന്ന നാടകം ലണ്ടനില്‍ മുപ്പതു വര്‍ഷത്തോളം തുടര്‍ച്ചയായി വേദിയില്‍ അവതരിപ്പിച്ചു. മേരി വെസ്റ്റ് മാക്കോട്ട് എന്ന തൂലികാനാമത്തില്‍ ആറ് റൊമാന്റിക് നോവലുകളും അവര്‍ എഴുതി. അഗതാ ക്രിസ്റ്റി മല്ലോവന്‍ എന്ന പേരില്‍ മറ്റ് നാല് കൃതികള്‍കൂടി ഇവരുടേതായിട്ടുണ്ട്. 1976ല്‍ ജനുവരി 12ന് അന്തരിച്ചു.

Post a Comment

0Comments
Post a Comment (0)