കിളിരൂർ രാധാകൃഷ്ണന്റെ ജന്മദിനം

GJBSNMGL
0
മലയാളത്തിലെ ഒരു ബാലസാഹിത്യകാരനും നോവലിസ്റ്റുമാണ് കിളിരൂർ രാധാകൃഷ്ണൻ എന്ന വി.ആർ. രാധാകൃഷ്ണൻ നായർ. 1944 ജനുവരി14-നു കോട്ടയം ജില്ലയിലെ കിളിരൂരിൽ ജനിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് ബോര്‍ഡ് മെമ്പര്‍ കൂടിയായിരുന്നു ഇദ്ദേഹം.
പ്രധാനകൃതികള്‍: നിറങ്ങള്‍, ആനക്കഥ, ദൈവത്തിന്റെ സിംഹാസനം, സ്വര്‍ണ്ണത്താക്കോല്‍ (ബാലസാഹിത്യം), അഭിശപ്തര്‍, പൂര്‍വാശ്രമം, അകത്തളങ്ങള്‍, കടലാസുകപ്പല്‍, ആരതി (നോവല്‍), ഡി.സി. ഒരു കൊളാഷ്, ബഷീര്‍ വേറിട്ട കാഴ്ചകള്‍, അബുവിന്റെ ഓര്‍മ്മകള്‍ (സ്മരണ). ദൈവത്തിന്റെ മുഖം, അച്ഛനും അമ്മയ്ക്കും സുഖംതന്നെ, നിഴല്‍ക്കാഴ്ചകള്‍, എന്നിവയാണ്.ഭീമ ബാലസാഹിത്യ പുരസ്‌കാരം, എസ്.ബി.ഐ. ബാലസാഹിത്യ അവാര്‍ഡ്, എന്‍.സി.ഇ.ആര്‍.ടിയുടെ ദേശീയ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, എന്നിവ ലഭിച്ചിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)