അണ്ണാ ഹസാരെയുടെ ജന്മദിനം

GJBSNMGL
0
ഇന്ത്യയിലെ ഒരു സാമുഹിക സന്നദ്ധപ്രവർത്തകനാണ് അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹസാരെ (ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ "റാലിഗാൻസിദ്ദി " എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992-ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചു. ഇതിന് പുറമേ ഭാരത സർക്കാറിന്റെ തന്നെ പത്മശ്രീ അവാർഡും(1990) സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരവും ഉൾപ്പെടെയുള്ള മറ്റനേകം ബഹുമതികളും ലഭിച്ചിട്ടുണ്ട്. മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, ദിണ്ടിഗൽ ഗാന്ധിഗ്രാം കല്പിത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.
മോഹൻദാസ് കരംചന്ദ് ഗാന്ധിയെ പോലെ നിരാഹാര സത്യാഗ്രഹം സമരായുധമാക്കി വിജയിച്ച മറ്റൊരു ജനകീയ നേതാവാണ് അണ്ണാ ഹസാരെ. അദ്ദേഹം ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരുന്നതായി പൊതുവേ കണക്കാക്കപ്പെടുന്നു.

Post a Comment

0Comments
Post a Comment (0)