ജീവിതത്തിൽ നാം പാലിക്കേണ്ട നല്ലൊരു ശീലമാണ് തുറന്ന മനസോടെയുള്ള സമീപനം. കുട്ടികളായിരിക്കുമ്പോഴേ ഏതു കാര്യം കേട്ടാലും വസ്തുനിഷ്ഠമായി വിലയിരുത്തി ആവശ്യമുള്ളത് മാത്രം ഉൾക്കൊള്ളാൻ ശീലിപ്പിക്കണം. കുഞ്ഞു പ്രായത്തിൽ തന്നെ നിഷ്പക്ഷമായി നിലകൊള്ളാനും, മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കാതിരിക്കാനുമുള്ള കഴിവ് ആർജ്ജിക്കണം.ആരുടെ അഭിപ്രായമാണെങ്കിലും ക്ഷമയോടെ കേൾക്കാനും, നമ്മുടെ അറിവും, ധാരണയുമായി താരതമ്യം ചെയ്ത് ശരിയാണെങ്കിൽ മാത്രം സ്വീകരിക്കുകയും തെറ്റാണെങ്കിൽ തിരസ്‌ക്കരിക്കുകയും ചെയ്യാനുള്ള ശേഷി കുട്ടികളിൽ വളർത്തി കൊണ്ടു വരണം. ഞാൻ ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും എല്ലാം ശരിയാണെന്നും എല്ലാവരും ഞാൻ പറയുന്നത് കേൾക്കണം എന്നുള്ള നിർബന്ധബുദ്ധി ഒരിക്കലും പാടില്ല. മറ്റുള്ളവരുടെ ചിന്തയെയും, ആശയങ്ങളെയും അംഗീകരിച്ചു തുറന്ന മനസ്സുള്ളവരായി മാറാൻ നമ്മുടെ കൂട്ടുകാർക്ക് കഴിയട്ടെ. എല്ലാ കൂട്ടുകാർക്കും ശുഭദിനം ആശംസിക്കുന്നു.