ചിദംബരം സുബ്രമണ്യത്തിന്റെ ജന്മദിനം

GJBSNMGL
0
ചിദംബരം സുബ്രമണ്യം ( ജനുവരി 30, 1910 നവംബർ 7 2000) ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന്‌ ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനാണ്‌. കൂടാതെ പ്രമുഖ ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായ സി.സുബ്രമണ്യം പല പ്രമുഖ വകുപ്പുകളുടെയും ചുമതല ഭംഗിയായി നിർവ്വഹിച്ചയാളാണ്‌. പൊള്ളാച്ചിയിൽ ഒരു കർഷക കുടുംബത്തിലാണ്‌ അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‌ 1998-ൽ രാജ്യം ഇദ്ദേഹത്തെ ഭാരതരത്നം ബഹുമതി നൽകി ആദരിച്ചു..
അറുപതുകളിലെ കേന്ദ്രമന്ത്രിയായിരിക്കെയാണ്‌ ഇദ്ദേഹം ഹരിതവിപ്ലവത്തിന്‌ നേതൃത്വം നൽകിയത്. വിളവ് കൂടിയ ഒരുതരം മെക്സിക്കൻ ഗോതമ്പ് ഇന്ത്യയിൽ വ്യാപകമാക്കാൻ എടുത്ത നടപടിയാണ്‌ സി.സുബ്രമണ്യത്തിന്റെ ഏറ്റവും വലിയ സംഭാവന.

Post a Comment

0Comments
Post a Comment (0)