കരസേനാ ദിനം

GJBSNMGL
0
എല്ലാ വർഷവും ജനുവരി 15 നാണ് ഇന്ത്യ ദേശീയ കരസേനാ ദിനം ആഘോഷിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ആദ്യ മേധാവിയായി (Commander-in-Chief) ഫീൽഡ് മാർഷൽ കോദണ്ടേര മടപ്പ കരിയപ്പ (കെ. എം. കരിയപ്പ) ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്. വരും തലമുറകൾക്ക് ഇന്ത്യൻ കരസേന നൽകിയ സംഭാവനകളും ത്യാഗങ്ങളും മനസ്സിലാക്കാനും ഈ ആഘോഷങ്ങൾക്കൊണ്ട് സാധിക്കുന്നു. എല്ലാ വർഷവും, ഡൽഹി കന്റോൺമെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ സൈനിക പരേഡും മറ്റ് നിരവധി കരസേന ആയോധന പ്രദർശനങ്ങളും നടത്തിക്കൊണ്ടാണ് ഈ ദിനം ആഘോഷമാക്കുന്നത്. 2024 ൽ 76-ാമത് ദേശീയ കരസേനാ ദിനമാണ് നാം ആചരിക്കുന്നത്.
1895 ഏപ്രിൽ 1ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ രാജ്യത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമി സ്ഥാപിതമായി. 1947-ൽ ഇന്ത്യ സ്വതന്ത്രമായതിനുശേഷം, 1949 ജനുവരി 15നാണ് രാജ്യത്ത് ആദ്യമായി കരസേന മേധാവിയെ നിയമിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ജനറൽ ഫ്രാൻസിസ് ബുച്ചർ പിൻവാങ്ങിയപ്പോൾ, ലഫ്റ്റനന്റ് ജനറൽ കെ.എം കരിയപ്പ 1949ൽ ഇന്ത്യൻ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫായി ചുമതലയേറ്റു. ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട അധികാര കൈമാറ്റം നടന്ന ഈ ദിവസത്തെ കരസേന ദിനമായി ആചരിക്കുന്നു. രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.

Post a Comment

0Comments
Post a Comment (0)