വി.ടി. ഭട്ടതിരിപ്പാടിന്റെ ഓർമ്മദിനം

GJBSNMGL
0
കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട് . 1896 മാർച്ച് 26 ന്‌ വി.ടി.യുടെ അമ്മയുടെ വീടായ അങ്കമാലി കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ചു . മരണം-1982 ഫെബ്രുവരി 12ന്‌. മേഴത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു. നമ്പൂതിരി വർഗ്ഗത്തിലെ സാമുദായിക അനാചാരങ്ങളെ പ്രഹസനവിധേയമാക്കുന്ന " അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് " എന്ന നാടകം അദ്ദേഹം രചിച്ച സാമൂഹ്യ പരിഷ്കരണ രംഗത്തെ തിളക്കമാർന്ന കൃതിയാണ്

Post a Comment

0Comments
Post a Comment (0)