ബിച്ചു തിരുമലയുടെ ജന്മദിനം

GJBSNMGL
0
ഒരു മലയാളചലച്ചിത്ര ഗാനരചയിതാവും കവിയുമായിരുന്നു ബിച്ചു തിരുമല എന്ന പേരിൽ പ്രസിദ്ധനായ ബി. ശിവശങ്കരൻ നായർ. (1942 - 2021) ആലുവ ദേശം ചിത്തക്കുടം വീട്ടിൽ സി.ജി. ഭാസ്കരൻ നായരുടെയും തിരുവനന്തപുരം ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1942 ഫെബ്രുവരി 13-ന് പട്ടാണിക്കുന്ന് വീട്ടിൽ ജനിച്ച ബി. ശിവശങ്കരൻ നായർ പിന്നീട് ബിച്ചു തിരുമലയായി മാറി. ബിച്ചു എന്നത് അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു.
ഗായികയായ സഹോദരി സുശീലാദേവിക്കു വേണ്ടി യുവജനോത്സവ വേദികളിൽ പാട്ടെഴുതിയാണ് തുടക്കം. 1972-ൽ ഭജഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. സിനിമ റിലീസായില്ലെങ്കിലും ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖി.... എന്ന ഗാനം പ്രചാരം നേടി. അതേ വർഷം ആകാശവാണി ഏറ്റവും കൂടുതൽ തവണ ശ്രോതാക്കളുടെ ആവശ്യ പ്രകാരം പ്രക്ഷേപണം ഗാനം കൂടിയായിരുന്നു അത്.
ഈണത്തിനും സന്ദർഭത്തിനനുസരിച്ചും വേഗത്തിൽ പാട്ടെഴുതാനുള്ള മികവ് അദ്ദേഹത്തെ തിരക്കുള്ള ഗാനരചയിതാവാക്കി മാറ്റി. 400-ൽ ഏറെ ചലച്ചിത്രങ്ങളിലും സംഗീത ആൽബങ്ങളിലുമായി 5000-ത്തോളം പാട്ടുകളെഴുതി. രണ്ട് വട്ടം സംസ്ഥാന പുരസ്കാരം ലഭിച്ചതുൾപ്പെടെ എക്കാലവും മലയാളത്തിന് പ്രിയങ്കരമായ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

Post a Comment

0Comments
Post a Comment (0)