പ്രലോഭനങ്ങളെ ശ്രദ്ധിക്കാം

GJBSNMGL
0
പ്രിയമുള്ളവരേ ...
പ്രലോഭനത്തെ കുറിച്ചാണ് ഇന്ന് കൂട്ടുകാരുമായി പങ്കു വയ്ക്കേണ്ടത്. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കാണിച്ചോ, തരാമെന്ന് പറഞ്ഞോ നിങ്ങളെ സ്വാധീനിച്ചു എന്തെങ്കിലും തെറ്റായ കാര്യങ്ങളിലേയ്ക്ക് നയിക്കുന്നതിനെയാണ് പ്രലോഭനം എന്ന് പറയുന്നത്. മധുരപലഹാരങ്ങളും, ഐസ് ക്രീം, ജ്യൂസ്‌ എന്നിവപോലുള്ള വസ്തുക്കളും, കളിക്കോപ്പുകളും കുട്ടികളെ പെട്ടെന്ന് പ്രലോഭിപ്പിക്കാൻ കഴിയുന്ന സാധനങ്ങളാണ്. പരിചയമില്ലാത്ത മുതിർന്ന ആൾക്കാർ നൽകുന്ന ഇത്തരം സാധനങ്ങൾ ഒന്നും തന്നെ കുട്ടികൾ വാങ്ങാൻ പാടില്ല. വിശ്വസ്ത കൂട്ടുകാരല്ലാത്ത മറ്റു കുട്ടികളിൽ നിന്നു പോലും ഇത്തരം പ്രലോഭനങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ കരുതലോടെ മാത്രമേ അത്തരം ആൾക്കാരോട് പെരുമാറാനും, അവർ നൽകുന്ന സാധനങ്ങൾ സ്വീകരിക്കാനും പാടുള്ളൂ. ഇത്തരം പ്രലോഭനങ്ങൾ ആരുടെയെങ്കിലും ഭാഗത്തു നിന്ന് ഉണ്ടായാൽ അത്തരം കാര്യങ്ങൾ അധ്യാപകരുമായോ രക്ഷിതാക്കളുമായോ പങ്കു വയ്ക്കേണ്ടതാണ്. പ്രലോഭനങ്ങളിൽ വീണ് വലിയ അപകടത്തിലേയ്ക്കും, കുറ്റ കൃത്യങ്ങളിലേയ്ക്കും വരെ പോയിട്ടുള്ള കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. പ്രലോഭനങ്ങളെ അതിജീവിച്ച് പ്രയത്നശാലികളായി നമുക്ക് നമ്മുടെ കൂട്ടുകാരെ മാറ്റിയെടുക്കാം. "ആരുടെ പ്രലോഭനങ്ങളിലും വീണ് തെറ്റുകളിലേയ്ക്ക് പോകില്ല " എന്ന് മനസ്സിൽ പ്രതിജ്ഞയെടുക്കാൻ കൂട്ടുകാർക്ക് കരുത്താവാം ... എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)