കസ്തൂർബാ ഗാന്ധിയുടെ ഓർമ്മദിനം

GJBSNMGL
0
കസ്തൂർബാ ഗാന്ധി (ഏപ്രിൽ 11, 1869 – ഫെബ്രുവരി 22, 1944), പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്നു. പോർബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുൽദാസ് നകഞ്ചിയുടെയും വിരാജ് ജുൻവറിന്റേയും മകളായി പോർബന്തറിൽ കസ്തൂർബാ ജനിച്ചു.
ഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബ പൊതുജീവിതത്തിലെത്തുന്നത്. ക്രിസ്തീയ രീതിയിലല്ലാത്ത എല്ലാ വിവാഹവും നിരോധിച്ച ദക്ഷിണാഫ്രിക്കൻ സുപ്രീംകോടതി വിധി ഇവരുടെ സമരത്തെത്തുടർന്ന് തിരുത്തപ്പെട്ടു. 1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി. 1915-ൽ ഗാന്ധിജി സബർമതി ആശ്രമം തുടങ്ങുമ്പോൾ അടുക്കള ചുമതല കസ്തൂർബയാണേറ്റെടുത്തത്. ഉപ്പുസത്യാഗ്രഹത്തെത്തുടർന്ന് ഗാന്ധിജി ജയിലിലായപ്പോൾ ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് കസ്തൂർബ ഊർജ്ജം പകർ‌ന്നു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോടെ അവശതകൾ മറന്ന് സമരത്തിൽ അവർ സജീവമായി.
പുനെയിലെ അഗഖാൻ കൊട്ടാരത്തിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്. കസ്തൂർബാ ഗാന്ധിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നതും ഇതേ കൊട്ടാരത്തിലാണ്.

Post a Comment

0Comments
Post a Comment (0)