അന്താരാഷ്ട്ര ധ്രുവക്കരടിദിനം

GJBSNMGL
0
ധ്രുവക്കരടിയുടെ സംരക്ഷണത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ഫെബ്രുവരിയിൽ ആഘോഷിക്കുന്ന ഒരു വാർഷിക പരിപാടിയാണ് അന്താരാഷ്ട്ര ധ്രുവക്കരടിദിനം.
ആഗോളതാപനത്തിന്റെ ആഘാതത്തെക്കുറിച്ചും ധ്രുവക്കരടികൾ ജനസംഖ്യയിൽ കുറയുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് അന്താരാഷ്ട്ര ധ്രുവക്കരടി ദിനം സംഘടിപ്പിക്കുന്നത്. പോളാർ ബിയേഴ്സ് ഇന്റർനാഷണൽ ആണ് ഈ ദിനാഘോഷത്തിന് നേതൃത്വം നൽകുന്നത് കാർബൺ ഉൽപാദനം കുറയ്ക്കുന്നതിനുള്ള വഴികൾ കണ്ടെത്താൻ ഈ ദിവസം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
ആർട്ടിക് മേഖലയിൽ ജീവിക്കുന്ന വലിയ കരടിയാണ് ധ്രുവക്കരടി. കരടിവർഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുമാണ് ധ്രുവക്കരടി. വെള്ളക്കരടി എന്നും ഇവ അറിയപ്പെടുന്നു. പ്രധാനമായും റഷ്യ,കാനഡ,ഡെന്മാർക്ക്,നോർവെ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. ഇവയുടെ ത്വക്കിന് കറുത്ത നിറമാണ്.ഇത് രോമകൂപങ്ങളാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സാധാരണ കരടികളെ അപേക്ഷിച്ച് ഇവയ്ക്ക് നീളം കൂടിയ കാലുകളും നീണ്ട വണ്ണം കുറഞ്ഞ കഴുത്തും ആണ് ഉള്ളത്. 25-30 വർഷമാണ് ഇവയുടെ സാധാരണ ആയുർദൈഘ്യം.സീലുകളും മത്സ്യവുമാണ് ഇവയുടെ പ്രധാന ആഹാരം. പൂർണ്ണവളർച്ചയെത്തിയ ഒരു ധ്രുവക്കരടി 150 മുതൽ 300 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും.
ഇന്ന് വളരെയധികം വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ് ഇത്. മാംസത്തിനായും രോമകൂപങ്ങൾക്കായും ഇവ ധാരാളമായി വേട്ടയാടപ്പെടുന്നു.

Post a Comment

0Comments
Post a Comment (0)