
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്നു ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ (ജി.വി. മാവ്‌ലങ്കാർ) (ജ. 27 നവംബർ 1888 - മ. 27 ഫെബ്രുവരി 1956). ദാദാസാഹിബ് എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബോംബെ നിയമസഭാ സ്പീക്കർ(1946 - 1947), ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്പീക്കർ(1952-1956), എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകൻ പുരുഷോത്തം മാവ്ലങ്കാറും ഗുജറാത്തിൽ നിന്നുമുള്ള ലോക്സഭാ അംഗമായിരുന്നു.