ഫെബ്രുവരി 27 ന് ലോക എൻ ജിഒ ദിനം ആചരിക്കുന്നു. എൻ ജിഒ എന്നാൽ സർക്കാരിതര സംഘടനകൾ എന്നാണ് അർഥമാക്കുന്നത്. സർക്കാരിൻ്റെയോ വ്യവസായികളുടെയോ ലാഭത്തിനായി പ്രവർത്തിക്കാത്ത ഒരു സംഘടനയാണ് എൻജിഒ, പക്ഷേ അതിൻ്റെ ലക്ഷ്യം പൊതുസേവനമാണ്. ദരിദ്രരുടെയും നിരാലംബരുടയും വേദനയും കഷ്ടപ്പാടുകളും മനസിലാക്കുകയും അവശരെ സഹായിക്കുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് ഒരു എൻജിഒയുടെ പ്രവർത്തനം.
എൻജിഒ ലാഭേച്ഛയില്ലാത്ത സ്ഥാപനം കൂടിയാണ്. ഈ ദിനം ആചരിക്കുന്നതിൻ്റെ ഉദ്ദേശം എൻജിഒകളെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും അവയുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. സമൂഹത്തിന് സംഭാവന ചെയ്യുന്ന ആളുകളെ അംഗീകരിക്കലും ആദരിക്കലും ഈ ദിനത്തിന്റെ പ്രത്യേകതയാണ്.
പരിസ്ഥിതി, സാമൂഹിക, അഭിഭാഷക, മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ എൻജിഒകൾ സജീവമായി ഇടപെടുന്നു. സാമൂഹികമോ രാഷ്ട്രീയമോ ആയ മാറ്റങ്ങൾ വിശാല തലത്തിലോ പ്രാദേശിക തലത്തിലോ പ്രോത്സാഹിപ്പിക്കുന്നതിനായി അവർ പ്രവർത്തിക്കുന്നു. സമൂഹത്തെ വികസിപ്പിക്കുന്നതിലും പൗരപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും എൻജിഒകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജനങ്ങളിലേക്കെത്താൻ അവർ വിവിധ സാമൂഹിക തലങ്ങളിൽ സാമൂഹിക ഇടനിലക്കാരായി പ്രവർത്തിക്കുന്നു. സർക്കാരും പൊതുസമൂഹവും തമ്മിലുള്ള കണ്ണിയാണ് എൻജിഒകൾ.