ശുഭദിനം - 28.02.24

GJBSNMGL
0
അയാള്‍ തന്റെ മകനുമൊത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നതാണ്. സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ മകനെ അയാള്‍ ഇങ്ങനെ ഉപദേശിച്ചു. ' ഒരു സാധനവും വില കുറച്ചോ , കൂട്ടിയോ വാങ്ങരുത്. അത് നാടിനെ നശിപ്പിക്കും.' ഈ ഉപദേശം അടുത്ത് നിന്നവരില്‍ കൗതുകമുണര്‍ത്തി. അവര്‍ ചോദിച്ചു. വില കൂട്ടി വാങ്ങുന്നതിനെ ചോദ്യം ചെയ്യണം. അത് ശരിയല്ല, പക്ഷേ, വില കുറച്ച് വാങ്ങുന്നത് എങ്ങിനെയാണ് നാടിനെ നശിപ്പിക്കുന്നത്. ഒരാള്‍ വില കുറച്ച് വില്‍ക്കുന്നുണ്ടെങ്കില്‍ അതിന് എന്തെങ്കിലും കാരണമുണ്ടായിരിക്കും. താന്‍ ചെയ്യുന്ന ചെറിയ കള്ളത്തരങ്ങള്‍ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് എല്ലാവരും വിചാരിക്കുമ്പോഴാണ് ഒരു നാട് ദുഷിക്കുന്നത്... ചെറിയ ചെറിയ തെറ്റുകളാണ് വലിയ തെറ്റുകളാകുന്നത്. ഒരാളുടെ തെറ്റാണ് പിന്നീട് ഒരുപാട് ആളുകളിലേക്ക് പടരുന്നത്. പല സാമൂഹ്യതിന്മകളുടെ അടിവേര് ഏതോ ഒരു വ്യക്തിയുടെ ദുശ്ശീലമാണ്. ഓരോ തെറ്റിനും എല്ലാവരും കണ്ടെത്തുന്ന ചില ന്യായീകരണങ്ങളുണ്ട്. ഇത് താന്‍ മാത്രമല്ലേ അറിയുന്നുളളൂ, ഇത് ആരേയും ബാധിക്കുന്നില്ലല്ലോ.. ഇതുകൊണ്ട് എന്തു സംഭവിക്കാനാണ്.. ഇങ്ങനെ ന്യായീകരണങ്ങള്‍ തുടരുന്നു. പക്ഷേ, ഇതിന്റെ തുടര്‍ ചലനമാണ് പലരിലേക്കും പടരുകയും പിന്നെയത് സാമൂഹ്യതിന്മയായി മാറുന്നതും.. ന്യായീകരണങ്ങള്‍ക്ക് സ്വയം വംശവദരാകാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.. - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)