ജി.എന്‍. രാമചന്ദ്രന്‍, ആര്‍.എസ്. കൃഷ്ണന്‍ എന്നിവരെപ്പോലെ നോബല്‍ ജേതാവായ സി.വി. രാമനോടൊപ്പം ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട്, സാര്‍വദേശീയ പ്രശസ്തി കൈവരിച്ച കേരളീയ ശാസ്ത്രജ്ഞരിലൊരാളായിരുന്നു പ്രൊഫ. കെ.ആര്‍. രാമനാഥന്‍. ബഹിരാകാശ ഗവേഷണത്തിലും ഭൗതിക ശാസ്ത്രത്തിലും മൗലിക സംഭാവന നല്‍കിയ പ്രൊഫ. രാമനാഥനും മലയാളികള്‍ മറന്നുപോയ ശാസ്ത്രകാരന്മാരുടെ കൂട്ടത്തില്‍പെടുന്നു. തുമ്പയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിച്ചതില്‍ പ്രൊഫ.രാമനാഥനും തന്റേതായ പങ്ക് വഹിച്ചിരുന്നു.
പ്രൊഫ. രാമനാഥന്‍ 1893-ല്‍ പാലക്കാട്ടുള്ള കല്പാത്തി ഗ്രാമത്തിലാണ് ജനിച്ചത്. പ്രസിദ്ധ സംസ്‌കൃത പണ്ഡിതനായിരുന്ന കെ.പി. രാമകൃഷ്ണ ശാസ്ത്രികളായിരുന്നു പിതാവ്. 1914 മുതല്‍ ഏഴു വര്‍ഷത്തോളം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഡമോണ്‍സ്‌ട്രേറ്ററായും തുടര്‍ന്ന് മൂന്ന് വര്‍ഷം ഇപ്പോള്‍ കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഒബ്‌സര്‍വേറ്ററിയില്‍ (നക്ഷത്ര ബംഗ്ലാവ്) ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.
അഹമ്മദബാദ് ഫിസിക്കൽ ലബോറട്ടറിയുടെ ആദ്യത്തെ ഡയറക്ടറായിരുന്നു. 1965ൽ പത്മഭൂഷൻ പുരസ്കാരവും 1976ൽ പത്മവിഭൂഷൻ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ ഗവേഷണപ്രബന്ധം. കേരളത്തിൽ മെയ്, ഒക്ടോബർ മാസങ്ങളിൽ ലഭിക്കുന്ന ഇടിയോടു കൂടിയുള്ള മഴയുടെ ഉത്ഭവത്തെ പറ്റിയുള്ളതായിരുന്നു .
ജലത്തിൽ നടക്കുന്ന പ്രകാശപ്രകീർണ്ണനത്തെ പറ്റി നിരവധി പഠനങ്ങൾ അദ്ദേഹം നടത്തിയിരുന്നു . ശുദ്ധജലം കൊണ്ട് രാമനാഥൻ നടത്തിയ പരീക്ഷണങ്ങൾ പിന്നീട് രാമൻ പ്രഭാവം കണ്ടുപിടിക്കാൻ തനിക്കു പ്രചോദനം നൽകിയതായി നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗത്തിൽ സി.വി. രാമൻ പറയുകയുണ്ടായി.
അന്തരീക്ഷപഠനത്തിനായി ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങൾ പിടിപ്പിച്ച ബലൂണുകൾ ഉപയോഗിച്ചത് രാമനാഥനാണ് . ഭൂമദ്ധ്യരേഖാപ്രദേശത്തിനു മുകളിലാണ് അന്തരീക്ഷത്തിലെ ഏറ്റവും ചൂടുള്ള വായു എന്നു തെളിയിച്ചത് ഈ പരീക്ഷണങ്ങളാണ്.