രുക്മിണിദേവി അരുണ്ഡേലിന്റെ ജന്മദിനം

GJBSNMGL
0
നൃത്തവിദഗ്ദ്ധയും സംഗീതവിദുഷിയുമായിരുന്നു രുക്മിണിദേവി അരുണ്ഡേൽ. മധുരയിൽ 1904-ൽ ഫെബ്രുവരി 29-ന് ജനിച്ചു.
ഇന്ത്യൻ നൃത്തങ്ങളെക്കുറിച്ചും പാശ്ചാത്യനൃത്തങ്ങളെക്കുറിച്ചും പഠിച്ച അവർ ഭരതനാട്യം അഭ്യസിച്ചു. ഇരുപതുകളിൽ വളരെ മോശപ്പെട്ട കലയായി കണക്കാക്കിയിരുന്ന ഭരതനാട്യത്തെ ബഹുജനശ്രദ്ധയിലെത്തിച്ചത് രുഗ്മിണീദേവിയാണ്‌
ഗുരു പന്തല്ലൂർ മീനാക്ഷിസുന്ദരം പിള്ളയാണ്‌‍ രുക്മിണിയെ നൃത്തം അഭ്യസിപ്പിച്ചത്. പത്മഭൂഷൺ, ദേശികോത്തമ, പ്രാണിമിത്ര തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ബഹുമതിപത്രങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. സ്റ്റേജിൽ ഭരതനാട്യം അവതരിപ്പിക്കുന്നതിന് കടുത്ത എതിർപ്പുകളാണ് അവർക്ക് നേരിടേണ്ടിവന്നത്. കലകൾക്കുപരി രുഗ്മിണീദേവി ഒരു മൃഗസ്നേഹിയും അവയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇന്ത്യ റ്റുഡേയുടെ ഇന്ത്യയെ രൂപീകരിച്ച നൂറുപേരുടെ പട്ടികയിൽ രുഗ്മിണീ ദേവി ഇടം പിടിച്ചിട്ടുണ്ട്. പദ്മഭൂഷനും, 1967 -ൽ സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകിയാണ്.

Post a Comment

0Comments
Post a Comment (0)