പ്രിയമുള്ളവരേ,
ജീവിതത്തിൽ മറ്റുള്ളവരോട് നാം കാണിക്കുന്ന "കരുതലിന്റെ".. പ്രാധാന്യം എത്ര വലുതാണെന്ന് അറിയാമോ?
നമ്മുടെ ചുറ്റിലുമുള്ള വ്യക്തികളുടെ സന്തോഷവും, വിഷമവും കാണാനുള്ള മനസ്സ് നമുക്ക് എപ്പോഴും ഉണ്ടാകണം .കൂടെയുള്ള കൂട്ടുകാരുടെ മുഖമൊന്ന് മാറിയാൽ അത് മനസ്സിലാക്കാൻ നമുക്ക് കഴിയണം.അവർക്ക് വേണ്ടി എനിക്ക് എന്തു ചെയ്യാൻ പറ്റും, ചെയ്യാൻ പറ്റിയില്ല എന്നതിന് ഇവിടെ പ്രസക്തിയില്ല."ഞാനുണ്ട്, നീ വിഷമിക്കേണ്ട...." എന്നൊരു വാക്കിലുള്ള കരുതൽ മതിയാകും എല്ലാ വിഷമങ്ങളും അവർക്ക് മറക്കാൻ..
കുഞ്ഞു കൂട്ടുകാർ വിഷമിച്ചിരിക്കുന്നതും, കൂട്ടുകാർ പരസ്പരം തന്നെ പ്രശ്നം പരിഹരിച്ചു കരുതലോടെ കൂടെ കൂട്ടുന്നതും അധ്യാപിക എന്ന നിലയിൽ പലപ്പോഴും കാണാറുണ്ട്. മറ്റുള്ളവരോട് ഉള്ള "കരുതൽ "അതാണ് ജീവിതത്തിൽ എപ്പോഴും കൂടെ കരുതേണ്ട മഹത് ഗുണം. ഞാൻ ഒറ്റയ്ക്ക് ഒന്നുമല്ല,എന്ന ചിന്ത ഉണ്ടായാൽ തന്നെ കൂടെയുള്ളവരോട് കരുതലോടെ പെരുമാറാൻ കഴിയും. ഒരു സാന്ത്വനം, ഒരു മെന്റൽ സപ്പോർട്ട്, കരുതൽ,ഒരു വിളി, സ്നേഹമുള്ള സംഭാഷണം, പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പമുണ്ടാകുമെന്ന വിശ്വാസം അത്രയും മതി സൗഹൃദങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനും, എന്തിനും കൂടെ ഉണ്ടെന്ന തോന്നൽ ഉണ്ടാക്കാനും..
പ്ലസ് ടു വിൽ പഠിക്കുന്ന നിഖിൽ വിനോദ് എന്ന കുട്ടി തന്റെ ഓട്ടിസം ബാധിച്ച അനിയനെയും, രോഗിയായ അമ്മയെയും പരിചരിക്കുന്നതും,കരുതലോടെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതും, അതിനോടൊപ്പം തന്നെ മിടുക്കനായി പഠിക്കുന്നതും മാധ്യമങ്ങളിലൂടെ കാണാനും, ആ കുട്ടിയുടെ വാക്കുകൾ കേൾക്കാനും ഇടയായി. ഒരിക്കലും തന്റെ വിധിയെ പഴിച്ച് വിഷമിച്ചിരിക്കാതെ, (കുട്ടിക്കാലത്ത് ഒരു കളിപ്പാട്ടംപോലും ആവശ്യപ്പെട്ടിട്ടില്ല എന്ന് ആ കുട്ടി അഭിമുഖത്തിനിടയിൽ പറയുന്നത് കേട്ടു..). തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പഠിച്ചു മിടുക്കനായി വരാനും, അമ്മയെയും സഹോദരനെയും ചികിൽസിക്കാനും പൂർണമായി സംരക്ഷിക്കാനുമാണ് അവൻ ശ്രമിച്ചത്.
സ്വാർത്ഥത വെടിഞ്ഞ് ജീവിതത്തിൽ മുന്നേറാൻ നന്മയുടെ പാഠങ്ങൾ കുഞ്ഞു പ്രായം മുതൽ തന്നെ വളർത്തിക്കൊണ്ട് വരേണ്ടത് അത്യന്താപേക്ഷിതമാണ്. നന്മയുള്ള അനുഭവങ്ങളിലൂടെ അവരെ നന്മയുടെ പാതയിലൂടെ നയിക്കാനും, സഹകരണവും, സഹജീവി സ്നേഹവും വളർത്താനും രക്ഷിതാക്കൾക്കും അധ്യാപകർക്കും കഴിയണം. "ചുറ്റുമുള്ള മനുഷ്യരെപ്പറ്റി കരുതൽ ഉണ്ടെങ്കിൽ, അവർ നെഞ്ചിലേറ്റുന്ന ഒരാളായി നിങ്ങൾ മാറണം"എന്ന സദ് ഗുരുവിന്റെ വാക്കുകൾ പാലിക്കണം എന്നോർമ്മിപ്പിക്കട്ടെ .. ഏവർക്കും നന്മ നിറഞ്ഞ ദിനം ആശംസിക്കുന്നു.