ശുഭദിനം - 06.02.24

GJBSNMGL
0
അയാള്‍ തന്റെ കളപ്പുരയില്‍ അന്ന് കൊയ്‌തെടുത്ത ധാന്യക്കതിരുകള്‍ നിറയ്ക്കുകയായിരുന്നു. അപ്പോഴാണ് തന്റെ വിലപിടിപ്പുളള വാച്ച് നഷ്ടപ്പെട്ട വിവരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. അയാള്‍ അവിടെമാകെ തിരിഞ്ഞു. പക്ഷേ വാച്ച് കിട്ടിയില്ല. അപ്പോഴാണ് പുറത്ത് കളിക്കുന്ന കുട്ടികളെ കണ്ടത്. താന്‍ നോക്കിയിട്ട് കിട്ടിയില്ല. ചിലപ്പോള്‍ ഇവരുടെ ശ്രദ്ധയില്‍ വാച്ച് പെട്ടാലോ. അയാള്‍ അവരോട് പറഞ്ഞു: എന്റെ വാച്ച് ഈ കളപ്പുരയില്‍ കളഞ്ഞുപോയി. അത് കണ്ടെടുക്കുന്നവര്‍ക്ക് നല്ലൊരു സമ്മാനം തരുന്നതാണ്. കുട്ടികള്‍ ആ കളപ്പുരയാകെ വാരിവലിച്ചിട്ടു അന്വേഷിച്ചു. പക്ഷേ, വാച്ച് കിട്ടിയില്ല. വാച്ച് നഷ്ടപ്പെട്ട ദുഃഖത്തില്‍ കളപ്പുരയടച്ച് പുറത്തിറങ്ങാന്‍ നേരത്ത് ഒരു കുട്ടി വന്ന് അയാളോട് ചോദിച്ചു: ഞാന്‍ കൂടി ശ്രമിക്കട്ടെ.. വാച്ച് അത്രയേറെ പ്രിയപ്പെട്ടതായതുകൊണ്ട് ആ ശ്രമവും ഉപേക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. കുട്ടിക്ക് അനുവാദം നല്‍കി. കുട്ടി കളപ്പുരയിലേക്ക് കടന്ന് വാതിലടച്ചു. കുറച്ച് നേരം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അവന്റെ കയ്യില്‍ വാച്ചുണ്ടായിരുന്നു. അയാള്‍ക്ക് സന്തോഷമായി . അയാള്‍ ചോദിച്ചു: ഇതെങ്ങിനെ നീ കണ്ടുപിടിച്ചു. അവന്‍ പറഞ്ഞു: അടച്ചിട്ട കളപ്പുരയില്‍ ഞാന്‍ ഇരുന്നു. അവിടെസമ്പൂര്‍ണ്ണ നിശബ്ദതയായിരുന്നു. ആ നിശ്ബ്ദതയില്‍ വാച്ചിന്റെ ടിക് ടിക് ശബ്ദം ഞാന്‍ കേട്ടു. അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ എനിക്ക് വാച്ച് കിട്ടുകയും ചെയ്തു. വാഗ്ദാനം ചെയ്തതുപോലെ അയാള്‍ കുട്ടിക്ക് വിലപിടിപ്പുളള സമ്മാനങ്ങള്‍ നല്‍കി. നിശ്ബദത അമൂല്യമാണ്. വളരെ ചെറിയ ശബ്ദത്തിനുപോലും വിലയുണ്ടാകുന്നത് നിശ്ബ്ദയിലാണ്. ജീവിതത്തിലെ ചില നഷ്ടങ്ങളെ കണ്ടെത്താന്‍, സ്വയം വിലയിരുത്താന്‍, സ്വപ്നങ്ങള്‍ക്ക് കൂട്ടുപോകാന്‍ ഇടയ്‌ക്കൊക്കെ നമുക്കും നിശബ്ദതയെ കൂട്ട്‌ചേര്‍ക്കാം - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)