തെറ്റുകൾ

GJBSNMGL
0
പ്രിയ കൂട്ടുകാരേ,
ജീവിതത്തിൽ എല്ലാവർക്കും അറിഞ്ഞുകൊണ്ടും, അല്ലാതെയും ചെറുതും, വലുതുമായ തെറ്റുകൾ സംഭവിക്കാറുണ്ട്. എന്നാൽ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുകയും,തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയും വേണം.തെറ്റുകൾ സംഭവിക്കുമ്പോൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കണം. അതിൽ നിന്ന് നമുക്കുണ്ടാകുന്ന ഊർജ്ജം കൂടുതൽ സത്യസന്ധമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള കരുത്തു നൽകും.
ഞാൻ ശരിയാണെന്ന് വിചാരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഞാൻ മാത്രമാണ് ശരിയെന്ന് ചിന്തിക്കുന്നിടത്താണ് തെറ്റ് സംഭവിക്കുന്നത്. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളുക. ലോകത്തിലേറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ്‌ മനസ്സിലാക്കുക എന്നതും, അത് സമ്മതിക്കുക എന്നതുമാണ്.
നാമെല്ലാവരും മറ്റുള്ളവരുടെ തെറ്റുകൾ വേഗം കണ്ടെത്താൻ സമർത്ഥരാണ്. തെറ്റും, ശരിയും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ്. "തെറ്റായ മാർഗത്തിൽ സഞ്ചരിക്കുന്ന മനസ്സാണ് ഇതര ശത്രുക്കളെക്കാൾ നമുക്ക് ദോഷം ചെയ്യുന്നത് " എന്ന ബുദ്ധവചനം ഇക്കാലത്ത് പ്രസക്തമാണ്. അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. "തെറ്റ് ചെയ്യുന്നത് വിമർശിക്കപ്പെടേണ്ടതാണ്. അതിനേക്കാൾ വിമർശനത്തിന് പാത്രമാക്കേണ്ടത് നല്ല കാര്യങ്ങളെ അവഗണിക്കുന്നതിനെയാണ് "എന്ന ബ്ലൂഡാർക്കിന്റെ വാക്കുകൾ കൂടി ഓർക്കാം."ചെയ്തുകൂട്ടിയ ശരി തെറ്റുകളിലേയ്ക്ക് തിരിഞ്ഞു നോക്കാതെ, തെറ്റു തിരുത്തി മുന്നേറാൻ നാമോരുത്തർക്കും കഴിയട്ടേ "എന്നാശംസിക്കുന്നു. ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)