ചാൾസ് ജോൺ ഹഫാം ഡിക്കൻസ് (ഫെബ്രുവരി 7 1812 – ജൂൺ 9 1870), വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് നോവലിസ്റ്റും സാമൂഹിക പരിവർത്തകനും ആയിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിൽ ഒരാളായി കരുതുന്ന ഡിക്കൻസ്, തന്റെ ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങൾക്കും പ്രശസ്തനാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകമാസകലം വമ്പിച്ച ജനപ്രിയത ഡിക്കെൻസിനു ലഭിച്ചു. ഇന്നും ഡിക്കൻസിൻ്റെ കൃതികൾ വായിക്കപ്പെടുന്നു.
ബ്രിട്ടണിലെ പോർട്ട്മൗത്തിലാണ് ഡിക്കൻസ് ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും 20 വർഷക്കാലം അദ്ദേഹം ഒരു മാസിക പ്രസിദ്ധീകരിക്കുകയും, പതിനഞ്ച് നോവലുകളും, അഞ്ച് നോവെല്ലകളും നൂറുകണക്കിന് ചെറുകഥകളും നോൺ-ഫിക്ഷൻ ലേഖനങ്ങളും എഴുതി. കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും മറ്റു സാമൂഹ്യ പരിഷ്കാരങ്ങൾക്കുമായി ഡിക്കൻസ് പ്രവർത്തിച്ചു.1836 ൽ ദി പിക്വിക്ക് പേപ്പേഴ്സ് എന്ന പരമ്പരയുടെ പ്രസിദ്ധീകരണത്തോടെ ഡിക്കൻസിൻ്റെ സാഹിത്യ വിജയം ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹം അന്തർദേശീയ തലത്തിൽ പ്രശസ്തനായി. അദ്ദേഹത്തിന്റെ നർമ്മം,ഹാസ്യം എന്നിവയെല്ലാം പ്രശസ്തമാണ്. കൃത്യമായ സാമൂഹിക നിരീക്ഷണത്തിൽ നിന്നാണ് അദ്ദേഹം കഥാപാത്ര സൃഷ്ടികൾ നടത്തിയിരുന്നത്.പ്രതിമാസമായോ പ്രതിവാരമായോ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ നോവലുകൾക്ക് വായനക്കാർ ഏറെയായിരുന്നു.
പിക്വിക് പേപ്പേഴ്സ് (1837), ഒളിവർ ട്വിസ്റ്റ്(1838), നിക്കോലാസ് നിക്കിൾബി (1839), എ ക്രിസ്മസ് കരോൾ(1843), ഡേവിഡ് കോപ്പർഫീൽഡ് (1850), ബ്ലീക് ഹൗസ് (1853), ഹാർഡ് റ്റൈംസ് (1854), എ റ്റെയിൽ ഒഫ് ടു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്(1861) എന്നിവയാണ് ചാൾസ് ഡിക്കെൻസിന്റെ പ്രധാന കൃതികൾ