ഇന്ത്യക്കാരനായ സാമൂഹ്യ പ്രവർത്തകനാണ് ബാബാ ആംതെ. മഹാരാഷ്ട്രയിലെ വറോറയിൽ 1914-ൽ ജനിച്ചു. മുരളീധർ ദേവീദാസ് ആംതെ എന്നാണ് ശരിയായ പേര്. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതെ പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങളിലേയ്ക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.
പത്മശ്രീ, ബജാജ് അവാർഡ്, കൃഷിരത്ന, ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ്, റമോൺ മാഗ്സസെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ആംതെയ്ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ നാഗപൂർ സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 1999 നവംബറിൽ അദ്ദേഹത്തിന് ഗാന്ധി സമാധാന സമ്മാനം ലഭിച്ചു .ആംതെ സ്ഥാപിച്ച “ആനന്ദവൻ“ ഇന്ന് രാജ്യത്താകമാനമുള്ള സാമൂഹ്യപ്രവർത്തക്ക് മാതൃകയും പ്രചോദനവുമാണ്.