പി.എന്‍.പണിക്കരുടെ ജന്മദിനം

GJBSNMGL
1 minute read
0
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍. പണിക്കരുടെ ജന്മദിനമാണ് ഇന്ന് ...
പുസ്തകങ്ങളുടേയും, അറിവിന്റെയും വിശാലമായ ലോകം മലയാളികള്‍ക്കു പരിചയപ്പെടുത്തിയ, വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി എന്‍ പണിക്കര്‍. ചെറുപ്പകാലം മുതല്‍ക്ക് തന്നെ തന്റെ ജീവിതം വായനയ്ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1909 മാര്‍ച്ച് ഒന്നിനാണ് പി.എന്‍ പണിക്കര്‍ ജനിച്ചത്. തന്റെ പതിനേഴാം വയസില്‍ സനാതനധര്‍മ്മം എന്ന പേരില്‍ ഒരു വായനശാല സ്ഥാപിച്ച് കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. പുതിയ തലമുറയില്‍ നിന്ന് വായന അന്യമാകുന്നുവെന്ന പരിഭവങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിൻ്റെ ജന്മദിനം കടന്നു വരുന്നത്.
കേരളത്തിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച അദ്ദേഹം വായനയുടെ സന്ദേശം പ്രചരിപ്പിച്ചു. ഗ്രന്ഥശാലയുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തിയ ഗ്രാമീണ സര്‍വ്വകലാശാലകള്‍ എന്നു വിശേഷിപ്പിക്കാവുന്ന 400ല്‍ അധികം ഗ്രന്ഥാലയങ്ങള്‍ നാടൊട്ടുക്ക് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. കേരള പബ്ലിക് ലൈബ്രറി ആക്ട് നിലവില്‍ വന്നതും പിഎന്‍ പണിക്കരുടെ പ്രവര്‍ത്തന ഫലമായാണ്. മുപ്പത്തിരണ്ട് വര്‍ഷക്കാലം ഗ്രന്ഥശാല സംഘത്തിന്റേയും സ്റ്റേറ്റ് റിഡേഴ്‌സ് സെന്ററിന്റെ ഓണറി എക്‌സിക്യൂട്ടൂവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാട്ടു വെളിച്ചം, നമ്മുടെ പത്രം, കാന്‍ഫെഡ് ന്യൂസ് എന്നിങ്ങനെ നിരവധി പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)