എല്ലാ വര്‍ഷവും മാര്‍ച്ച് 4 ഇന്ത്യയില്‍ ദേശീയ സുരക്ഷാ ദിനമായാണ് (National Safety Day) ആചരിക്കുന്നത്. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധവും പ്രതിബദ്ധതയും വളര്‍ത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. റോഡ് സുരക്ഷ, ജോലിസ്ഥലത്തെ സുരക്ഷ, മനുഷ്യന്റെ ആരോഗ്യ സുരക്ഷ എന്നിവ ഉള്‍പ്പെടുന്ന വിവധ തരം സുരക്ഷകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ ദിനം ആചരിക്കുന്നത്. ട്രാഫിക് നിയമങ്ങളുടെ (Traffic Rules) പ്രാധാന്യം, സുരക്ഷാ നിയമങ്ങള്‍, അപകടങ്ങള്‍ (Accidents) ഒഴിവാക്കാന്‍ പൗരന്മാര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയും ഈ ദിനത്തില്‍ എടുത്തു കാട്ടുന്നു.
ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് റോഡപകടങ്ങള്‍. യുഎസ്എ, ജര്‍മ്മനി, ഇറാന്‍ എന്നിവയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങള്‍. റോഡപകടങ്ങള്‍ മൂലമുള്ള മരണകാരണം കൂടുതലായി സംഭവിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും മുന്നിലുണ്ട്.
റോഡപകടങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയില്‍ സംഭവിച്ച 480,652 റോഡപകടങ്ങളില്‍ 150,785 പേരാണ് മരണപ്പെട്ടത്. ഇത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലാണ്. ലോകത്തിലെ രണ്ടാം സ്ഥാനമാണ് രാജ്യത്തെ റോഡ് ശൃംഖലയ്ക്കുള്ളത്.