ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ജന്മദിനം

GJBSNMGL
0
ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും,പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ്‌ ഗബ്രിയേൽ ഗാർസിയ മാർക്വേസ് (1927 മാർച്ച് 6 - 2014 ഏപ്രിൽ 17). 1982-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. സ്പാനിഷ് ഭാഷയിൽ ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറ് വർഷങ്ങൾ(1967) എന്ന നോവൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഒരു നോവൽ ആയി(ജൂലൈ 7-ലെ കണക്കു പ്രകാരം 36 മില്യൺ കോപ്പികൾ) കണക്കാക്കപ്പെടുന്നു.. കൊളംബിയയിൽ ആയിരുന്നു ജനനം എങ്കിലും മാർക്വേസ് കൂടുതൽ ജീവിച്ചതും മെക്സിക്കോയിലും,യൂറോപ്പിലുമായിരുന്നു. മാജിക്കൽ റിയലിസം എന്ന ഒരു സങ്കേതം അദ്ദേഹത്തിന്റെ കൃതികളിൽ ഉപയോഗിയ്ക്കപ്പെടുകയുണ്ടായി. ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും, അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ്‌ മാർക്വേസിന്റെ രചനകൾ.
1955-ൽ പത്രദ്വാരാ പുറത്തുവന്ന The Story of a Shipwrecked Sailor (കപ്പൽച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ) എന്ന കൃതിയിലൂടെയാണ്‌ മാർക്വേസ്‌ സാഹിത്യ ലോകത്തു വരവറിയിക്കുന്നത്‌. ഇതു പക്ഷേ, മാർക്വേസ്‌ ഒരു സാഹിത്യ സൃഷ്ടിയായി എഴുതിയതല്ലതാനും. യഥാർഥത്തിൽ നടന്ന ഒരു സംഭവം നാടകീയത കലർത്തി അവതരിപ്പിച്ചു എന്നേയുള്ളു. ഏതായാലും 1970-ൽ ഈ കൃതി പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തി.

Post a Comment

0Comments
Post a Comment (0)