സുഹൃത്ത് ബന്ധങ്ങൾ

GJBSNMGL
0
പ്രിയകൂട്ടുകാരെ,
ജീവിതത്തിൽ സുഹൃത്ത് ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഓരോ സുഹൃത്ത് ബന്ധങ്ങളും ഓരോ പാഠപുസ്തകം പോലെയാണ്. ചില പേജുകൾ സന്തോഷം തരുന്നവയും , ചിലത് മനസിനു വേദന നൽകുന്നതും ആകാം. എന്നാൽ നമ്മുടെ കുറവുകൾ കണ്ടെത്തി , തെറ്റുകൾ തിരുത്തി തരുന്ന സുഹൃത്ത്‌ എല്ലായ്പ്പോഴും താങ്ങായും, തണലായും ഒരു ശക്തിയായും നിലകൊള്ളും. ആത്മാർത്ഥതയുള്ള സുഹൃത്ത് ബന്ധങ്ങൾ ജീവിതത്തിൽ എപ്പോഴും നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം .പ്രതിസന്ധികൾ വരുമ്പോൾ "കൂടെ ഞാനുണ്ട് "എന്ന് പറയുന്ന തരത്തിലുള്ള സുഹൃത്ത്‌ ബന്ധങ്ങൾ ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയും തരണം ചെയ്തു ജീവിതവിജയം നേടാൻ കഴിയും.
സ്വന്തം കാര്യം കാണാൻ മാത്രം കൂടെ കൂട്ടുന്ന സുഹൃത്തുക്കളെ ബുദ്ധിപൂർവ്വം മാറ്റിനിർത്താനും പഠിക്കണം . "സുഹൃത്ത്‌ ബന്ധങ്ങൾ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക. എന്നാൽ സ്ഥാപിച്ചുകഴിഞ്ഞാലോ അതിൽ ദൃഢമായി ഉറച്ചു നിൽക്കുക,..."എന്ന സോക്രട്ടീസിന്റെ ഈ വാക്കുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നാം ഓരോരുത്തർക്കും കഴിയട്ടെ എന്നോർമ്മിപ്പിക്കുന്നു.

Post a Comment

0Comments
Post a Comment (0)