ലോക യുവജന നൈപുണ്യ ദിനം

GJBSNMGL
0
എല്ലാ വർഷവും ജൂലൈ 15 ന് ലോക യുവജന നൈപുണ്യ ദിനമായാണ് (World Youth Skills Day) ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള യുവാക്കൾക്ക് (Youth) തൊഴിൽ നേടുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം (Skills) നൽകുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ, നല്ല തൊഴിൽ അവസരങ്ങൾ (Works oppertunities) നേടുന്നതിനായുള്ള കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് യുവാക്കളിൽ അവബോധം വളർത്താനും ഈ ദിനം സഹായിക്കുന്നു. 2014 ഡിസംബറിൽ യുഎൻ ജനറൽ അസംബ്ലിയാണ് ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായി പ്രഖ്യാപിച്ചത്. ഇന്നത്തെ യുവജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും തൊഴിലില്ലായ്മ മൂലമുള്ള വെല്ലുവിളി നേരിടുകയുമായിരുന്നു ഈ ദിനത്തിന്റെ ലക്ഷ്യം പുതിയ തലമുറയ്ക്ക് തൊഴിൽ, ഉയർന്ന വരുമാന നിലവാരം, ആജീവനാന്ത പഠനം എന്നിവയ്ക്ക് മികച്ച അവസരം നൽകുമെന്നതിനാൽ ഈ ദിനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. ലോക യുവജന നൈപുണ്യ ദിനം, ലിംഗ അസമത്വം ഇല്ലാതാക്കാൻ പ്രോത്സാഹിപ്പിക്കുകയും അവശരായ ആളുകൾക്ക് വിവിധ നേട്ടങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. അധ്വാനിക്കുന്ന ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ നൈപുണ്യ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റാം എന്ന് ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക എന്നതാണ് ലോക യുവജന നൈപുണ്യ ദിനം ആചരിക്കുന്നതിലൂടെ ചെയ്യാൻ സാധിക്കുന്നത്

Post a Comment

0Comments
Post a Comment (0)