ശുഭദിനം

GJBSNMGL
0
പ്രിയമുള്ളവരേ, ജീവിതത്തിൽ മറ്റുള്ളവരുടെ പരിഹാസങ്ങൾ കേട്ട് ഒരിക്കലും തളരരുത്. കാരണം പരിഹസിക്കുന്നവർക്ക് തത്ക്കാലത്തേയ്ക്ക് സുഖം ലഭിക്കുമായിരിക്കും.എന്നാൽ പരിഹസിച്ചും, പുച്ഛിച്ചും മാറ്റി നിർത്തിപ്പെട്ടവരാണ് പിന്നീട് ജീവിതത്തിൽ എന്തെങ്കിലും നേടാൻ ആയി കഠിനപരിശ്രമം ചെയ്ത് വിജയത്തിലെത്തുന്നത്.

പരിഹാസം കലർന്ന വാക്കുകൾ കേട്ടാൽ, തളരുന്നതിനു പകരം ക്രിയാത്മകമായി കൂടുതൽ പ്രവർത്തിക്കാനുള്ള ഇച്ഛാശക്തി വളർത്തുകയാണ് വേണ്ടത്. പരിഹാസം എപ്പോഴും ഒരു പ്രചോദനമാണ്. ചെറു പുഞ്ചിരിയോടെ ശക്തമായ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും,കഴിയുന്നത്ര ഭംഗിയായി നടപ്പിലാക്കാനുമുള്ള ഊർജ്ജം കൈവരിക്കുക.വിജയം സുനിശ്ചിതം.

"ഇന്ന് നിങ്ങൾ പുച്ഛിച്ചു തള്ളിയ ആളായിരിക്കും ഒരു പക്ഷെ നാളെ നിങ്ങൾക്ക് ഉപകാരമായി വരിക. അതുകൊണ്ട് ആരെയും ചെറുതായി കാണാതിരിക്കുക." എന്ന എ. പി ജെ. അബ്ദുൾ കലാമിന്റെ വരികൾ ഓർമ്മിക്കുക .... ഇന്ന് 2024 ജൂലൈ 22 തിങ്കളാഴ്ച ,എല്ലാപേർക്കും നന്മനിറഞ്ഞ ശുഭദിനം ആശംസിക്കുന്നു.
(contact-form)

Post a Comment

0Comments
Post a Comment (0)