ലോക കബാബ് ദിനം

GJBSNMGL
1 minute read
0
എല്ലാവര്‍ഷവും ജൂലൈ മാസം രണ്ടാമത്തെ വെള്ളിയാഴ്ച ലോക കബാബ് ദിനമായി ആഘോഷിച്ചുവരുന്നു. കബാബുകളുടെ രുചികരമായ പാരമ്പര്യത്തെ ബഹുമാനിക്കുന്നതിനായാണ് ഇങ്ങനൊരു ദിനം....

ഒരു കുഞ്ഞിക്കമ്പിന്മേല്‍, ക്യാപ്സിക്കവും തക്കാളിയും ഇറച്ചിക്കഷ്ണങ്ങളുമെല്ലാം വരിവരിയായി കോര്‍ത്തുണ്ടാക്കുന്ന രസികന്‍ വിഭവമാണ് കബാബ്. മിഡില്‍ ഈസ്റ്റില്‍ നിന്നാണ് വന്നതെങ്കിലും, കബാബിന് ലോകം മുഴുവനുണ്ട്‌ ആരാധകര്‍. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഈ വിഭവം രുചിലോകത്ത് വാഴാന്‍ തുടങ്ങിയിട്ടെന്ന് ചരിത്രപുസ്തകങ്ങള്‍ പറയുന്നു.

പുരാതന കാലം മുതൽ, തുർക്കി, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ കബാബുകൾ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ കാലം കടന്നു പോകുമ്പോള്‍, കബാബിന്‍റെ ചേരുവകള്‍ക്കും കെട്ടിനും മട്ടിനുമെല്ലാം ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ടെന്നത് സത്യം. ... മിഡില്‍ ഈസ്റ്റിലെ നാടോടികളായ ഗോത്രക്കാരാണ് കബാബുകള്‍ ആദ്യമായി തയാറാക്കിയത്. തുറന്ന തീയിൽ ആട്ടിന്‍മാംസം ഗ്രില്‍ ചെയ്താണ് ആദ്യത്തെ കബാബുകള്‍ ഉണ്ടാക്കിയിരുന്നത്. "കബാബ്" എന്ന വാക്ക് തന്നെ പേർഷ്യൻ പദമായ "കബാബ്" എന്നതിൽ നിന്നാണ് വന്നത്, അതിനർത്ഥമാകട്ടെ, "ഗ്രിൽ ചെയ്ത മാംസം" എന്നും. കാലക്രമേണ, മിഡിൽ ഈസ്റ്റിലുടനീളം കബാബുകൾ ഒരു ജനപ്രിയ വിഭവമായി മാറി, ഓരോ പ്രദേശത്തും തനതായ ശൈലിയില്‍ കബാബുകള്‍ ഉണ്ടാക്കിത്തുടങ്ങി...

Post a Comment

0Comments
Post a Comment (0)