ശുഭദിനം

GJBSNMGL
0 minute read
0
പ്രിയമുള്ളവരേ,
"ഞാൻ നാളെ വരെ ഒന്നും നീട്ടിവയ്ക്കാറില്ല. മറ്റന്നാൾ ചെയ്യേണ്ട എന്റെ ജോലികൾ മാത്രമേ ഞാൻ നാളേയ്ക്ക് നീട്ടിവയ്ക്കാറുള്ളൂ." ഓസ്കാർ വൈൽഡിന്റെ എത്ര അർത്ഥവത്തായ വരികളാണിത്.

ഓരോ പൊൻ പുലരിയും പുത്തൻ പ്രതീക്ഷകളുടെ വാതായനങ്ങളാണ് നമുക്കായി തുറന്നു തരുന്നത്. സമയവും, കാലവും ആരെയും കാത്തുനിൽക്കാറില്ല. നാളെ എന്താണെന്നു നമുക്ക് ഇന്നേ പറയാനും കഴിയില്ല. ഏതു പ്രവർത്തനമായാലും കൃത്യതയോടെ ചെയ്തു തീർക്കാൻ ശ്രമിക്കുക.ഒരു കാര്യവും നാം നാളേയ്ക്ക് മാറ്റി വയ്ക്കാതിരിക്കുക.ചെയ്യാൻ കഴിയാത്ത കാര്യങ്ങളെ ഓർത്ത് വിഷമിക്കുകയും വേണ്ട. സമയവും, സാഹചര്യവും ഒത്തു വരുമ്പോൾ പൂർത്തിയാക്കാൻ കഴിയുന്ന കാര്യങ്ങളാണെങ്കിൽ തീർച്ചയായും ചെയ്യാൻ ശ്രമിക്കുക.

ശാന്തമായ മനസുള്ളപ്പോഴാണ് നമുക്ക് കൃത്യതയോടെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്നത്.അതിനാൽ നാം ഏത് പ്രവൃത്തിയ്ക്കായ് തുടക്കമിടുമ്പോഴും മനസ്സ്‌ എപ്പോഴും ശാന്തമായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നമുക്ക് ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ കൃത്യനിഷ്‌ഠയോടെയും, സൂഷ്മതയോടെയും ചെയ്തു തീർക്കാൻ ശ്രദ്ധിക്കണം . ഏവർക്കും ശുഭദിനം ആശംസിക്കുന്നു.

Post a Comment

0Comments
Post a Comment (0)