ശുഭദിനം January 11

GJBSNMGL
0
പ്രിയമുള്ളവരെ,
നാം ജീവിതത്തിൽ താരതമ്യം ഒഴിവാക്കിയാൽ തന്നെ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും.
നാം ആരെയും ഉയർന്നതായും, താഴ്ന്നതായും കാണരുത്. എല്ലാവരെയും അവർ എങ്ങനെയാണോ അതുപോലെ നാം കാണുമ്പോൽ സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്തിയോടെയും ഈ മനോഹരമായ ജീവിതം നമുക്ക് നയിക്കാൻ സാധിക്കും.
എല്ലാത്തിനെയും ഉൾക്കൊണ്ടു ജീവിക്കുക എന്നതാണ് ഏറ്റവും വിവേകപൂർണമായ ജീവിതം. കാരണം ഈ പ്രപഞ്ചം മുഴുവൻ അങ്ങനെയാണ് വർത്തിക്കുന്നത്.
എല്ലാം പരസ്പരപൂരകങ്ങളാണ്. സർവചരാചരങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരുത്തരത്തിൽ പരസ്പരം സഹവർത്തിച്ചു കഴിയുന്നു.
നമുക്ക് ഒരു വ്യക്തിക്ക് നൽകാനാകുന്ന ഏറ്റവും വലിയ സമ്മാനം അവരെ അംഗീകരിക്കുകയും, ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതാണ് ശുഭദിനം നേരുന്നു.
ചിന്താവിഷയം

കുടുംബ ബന്ധം, സ്നേഹ ബന്ധം ഇത് നിലനിൽക്കണമെങ്കിൽ കളങ്കമില്ലാത്ത സ്നേഹമാകണം. ഒരു ലാഭവും പ്രതീക്ഷിക്കരുത്.സഹായിക്കുന്നവരെ ജീവന് തുല്യം സ്നേഹിക്കണം. ഒരു കുടുംബത്തിലെ ഒരു വ്യക്തി കാരണം ആ കുടുംബവുമായി അകന്ന് പോകരുത്. മരണ വാർത്ത അറിയുമ്പോൾ സമയം കണ്ടെത്തി ചെല്ലുന്നതിനേക്കാൾ നല്ലതാണ് ജീവിച്ചിരിക്കുമ്പോൾ ഒരു മിനിച്ച് സമയം അവരെ പോയി കാണുക. രക്ഷിതാവ് തരുന്ന പ്രതിഫലം അറിഞ്ഞാൽ നീ എന്നും അവിടെ പോകും.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)