ഇന്ന് 2024 ജനുവരി 1

GJBSNMGL
0
പ്രിയകൂട്ടുകാരെ, ഇന്ന് 2024 ജനുവരി 1.. തിങ്കൾ
എല്ലാ കൂട്ടുകാർക്കും സ്നേഹത്തിന്റെയും,സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും, സമാധാനത്തിന്റെയും, നന്മയുടെയും പുതുവത്സരാശംസകൾ നേരുന്നു.
""ഉണരുക, എഴുന്നേൽക്കുക, ലക്ഷ്യപ്രാപ്തി വരെ പ്രവർത്തിക്കുക ".
ഭാരതീയ യുവത്വത്തിന്റെ പ്രതീകമായ സ്വാമി വിവേകാനന്ദന്റെ ഉദ്ധരണി ഓർമ്മിപ്പിച്ചു കൊണ്ട് 2024 ലെ ആദ്യ ദിനം തുടങ്ങട്ടേ.
സ്കൂൾ കാലഘട്ടത്തിൽ തന്നെ സംശുദ്ധ സ്വഭാവത്തോടെയും ,ലക്ഷ്യബോധത്തോടെയും, പ്രവർത്തിച്ചാൽ മാത്രമേ ജീവിതത്തിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയുകയുള്ളൂ. സ്വന്തംകഴിവുകളെ കുഞ്ഞുപ്രായത്തിലെ കണ്ടെത്തി, സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറാൻ നാം ഓരോരുത്തരും ശ്രമിക്കണം. അവസരങ്ങൾ എല്ലാപേർക്കും ഒരുപോലെയാണ് ലഭിക്കുന്നത്. എന്നാൽ അതേറ്റെടുത്തു ഭംഗിയായി പൂർത്തീകരിക്കുന്നതിലാണ് മഹത്വവും വിജയവും.

നിസ്വാർത്ഥവും, ത്യാഗപൂർണവുമായ ജീവിതം നയിച്ച മഹാന്മാരുടെ ജീവചരിത്രം നാം പഠിക്കണം, അറിഞ്ഞിരിക്കണം.ചിട്ടയും, കഠിനാധ്വാനവും, ആത്മാർപ്പണവും, വ്യക്തിത്വവികസനവും, ലക്ഷ്യബോധവും തന്നെയാണ് നമ്മെ ശുഭാപ്തി വിശ്വാസത്തിലേയ്ക്ക് നയിക്കുന്നത്.ജീവിതവിജയം നേടിയിട്ടുള്ളവരെല്ലാം തന്നെ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറിയിട്ടുള്ളവർ തന്നെയാണ്.നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാനായ Dr. എ. പി. ജെ.അബ്ദുൾ കലാമിന്റെ പാതയിലൂടെ നല്ല സ്വപ്നങ്ങളും, ലക്ഷ്യങ്ങളും നമ്മെ മുന്നോട്ട് നയിക്കട്ടെ. ലക്ഷ്യങ്ങൾ വ്യക്തിപരമായ സ്വാർത്ഥത ആകാതെ സമൂഹത്തിന്റെ നന്മ കൂടി മുൻനിർത്തി ആകണം വളർത്തേണ്ടത്.നല്ല ലക്ഷ്യം രൂപപ്പെടുത്തുക, അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുക.പുതു വർഷത്തിൽ സന്തോഷഭരിതവും, മഹത്തരവുമായ നല്ല നാളെയ്ക്കായി സ്വാർത്ഥത വെടിഞ്ഞ് ഒത്തൊരുമിച്ചു നമുക്ക് എല്ലാവർക്കും പ്രവർത്തിക്കാം. പുതുവർഷത്തിലെ ഓരോ ദിനവും നന്മയും, സന്തോഷവും നിറഞ്ഞതായി മാറട്ടെ എന്ന് ആശംസിക്കുന്നു . ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)