കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം . ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരിസ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
1924 വൈക്കം സത്യാഗ്രഹത്തിൽ അവർണ്ണർക്ക് പിന്തുണയേകിക്കൊണ്ട് ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരത്തേക്ക് പദയാത്ര നയിച്ചിട്ടുണ്ട്. ഗുരുവായൂർ സത്യാഗ്രത്തിനും നേതൃത്വം നൽകിയിട്ടുണ്ട്.
1924 വൈക്കം സത്യാഗ്രഹത്തിൽ അവർണ്ണർക്ക് പിന്തുണയേകിക്കൊണ്ട് ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരത്തേക്ക് പദയാത്ര നയിച്ചിട്ടുണ്ട്. ഗുരുവായൂർ സത്യാഗ്രത്തിനും നേതൃത്വം നൽകിയിട്ടുണ്ട്.