ഫാദർ ഡാമിയന്റെ ജന്മദിനം

GJBSNMGL
0
ഫാദർ ഡാമിയൻ അഥവാ മൊളോക്കയിലെ വിശുദ്ധ ഡാമിയൻ എന്നറിയപ്പെടുന്ന ജോസഫ് ഡെ വ്യുസ്റ്റർ,(ജനുവരി 3, 1840 – ഏപ്രിൽ 15, 1889), ഒരു സന്യാസ സഭയിൽ അംഗമായിരുന്ന ഒരു ബെൽജിയൻ കത്തോലിക്കാ മിഷണറി ആയിരുന്നു. ഹവായിയിലെ മൊളോകാ ദ്വീപിലെ കുഷ്ഠ രോഗികൾക്കു വേണ്ടി തന്റെ ജീവിതം സമർപ്പിച്ചതിന്റെ പേരിൽ, ഹവായിയൻ നിവാസികളും ലോകമെങ്ങുമുള്ള ജനങ്ങളും ഇദ്ദേഹത്തെ ആദരിക്കുന്നു. കത്തോലിക്കാ വിശ്വാസികളുടെയിടയിൽ, കുഷ്ഠരോഗം, എയ്ഡ്സ് തുടങ്ങി സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടുന്ന രോഗങ്ങൾ ബാധിച്ചവരുടെയും ഹവായിയൻ നിവാസികളുടെയും സ്വർഗ്ഗീയ മദ്ധ്യസ്ഥൻ ആയി അദ്ദേഹം കരുതപ്പെടുന്നു, ഫാദർ ഡാമിയൻ. ഹവായിയൻ സംസ്ഥാനത്ത് എല്ലാ വർഷവും ഏപ്രിൽ 15നു ഫാദർ ഡാമിയൻ ദിനം ആചരിച്ചു വരുന്നു. കത്തോലിക്കാസഭ മെയ് 10നാണ് ഫാദർ ഡാമിയന്റെ തിരുനാൾ ആചരിക്കുന്നത്. 1995ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ഫാദർ ഡാമിയനെ 2009ൽ കത്തോലിക്കാസഭ വിശുദ്ധ പദവിയിലേയ്ക്കുയർത്തി.
അമേരിക്കയിലെ യുണൈറ്റഡ് സ്റ്റേയ്റ്റ്സ് ക്യാപ്പിറ്റോളിനു മുൻപിൽ അദ്ദേഹത്തിന്റെ വെങ്കലത്തിൽ തീർത്ത പ്രതിമയും ഹവായ് പാർലമെൻറ് മന്ദിരത്തിന് മുൻപിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. കുഷ്ടരോഗികൾക്കായി പ്രവർത്തിച്ച ഫാദർ ഡാമിയൻ കുഷ്ടരോഗം വന്നാണ് മരണമടഞ്ഞത് .

Post a Comment

0Comments
Post a Comment (0)