ധീരതയോടെ സ്വന്തം ചുമതലകൾ നിർവഹിക്കാൻ പ്രാപ്തരാക്കുക

GJBSNMGL
0
പ്രിയമുള്ളവരേ ,
നാം ജീവിതത്തിൽ ധീരതയോടെ സ്വന്തം ചുമതലകൾ നിർവഹിക്കാൻ പ്രാപ്തരാക്കുക എന്നത് കുട്ടിക്കാലത്ത് തന്നെ വളർത്തികൊണ്ടുവരേണ്ട നല്ലൊരു ശീലമാണ്." ധീരത എന്ന ഗുണമില്ലെങ്കിൽ ഇതര ഗുണങ്ങളൊന്നും കാത്തുസൂക്ഷിക്കാൻ കഴിയില്ല "എന്ന ഡോക്ടർ ജോൺസന്റെ വചനം ഓർമ്മിക്കാം. പല വിഷമഘട്ടങ്ങളിലും, അപകടം പതിയിരിക്കുന്ന വഴികളും ഉപേക്ഷിച്ച് കുട്ടികളെ സുരക്ഷിതമായ പാതയിലൂടെ സഞ്ചരിക്കാൻ പ്രാപ്തരാക്കേണ്ട ചുമതല രക്ഷിതാക്കൾക്കും, അധ്യാപകർക്കും നിക്ഷിപ്‌തമാണ്.
പല സന്ദർഭങ്ങളിലും അസാമാന്യമായി ധൈര്യം പ്രകടിപ്പിച്ച മഹത് വ്യക്തികളുടെ ജീവിത കഥകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് . അത്തരം സംഭവങ്ങൾ, അനുഭവങ്ങൾ പറഞ്ഞു കൊടുക്കുകയോ ,വായിക്കാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാവുന്നതാണ് .അത്യാവശ്യഘട്ടങ്ങളിൽ ധീരതയോടെ തീരുമാനങ്ങൾ എടുക്കാനും, സത്യത്തിന്റെയും, നീതിയുടെയും പാതയിലൂടെ മാത്രം സഞ്ചരിക്കാനുമുള്ള കഴിവ് ചെറു പ്രായത്തിൽ തന്നെ വളർത്തിക്കൊണ്ടു വരേണ്ടത് ഇക്കാലഘട്ടത്തിൽ അനിവാര്യമാണ്. സ്വന്തം ചുമതലകൾ കാര്യപ്രാപ്തിയോടെയും, സമയബന്ധിതമായും, നിർവഹിക്കാൻ നമ്മുടെ കൂട്ടുകാരെ സധൈര്യം പ്രാപ്തരാക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം.
"ധൈര്യം സ്നേഹംപോലെയാണ്. അതിനെ പോഷിപ്പിക്കാനുള്ള പ്രത്യാശ ഉണ്ടായിരിക്കണം. "എന്ന നെപ്പോളിയൻ ബോണപാർട്ടിന്റെ വാക്കുകൾ കൂടി ഓർക്കാം... എല്ലാ കൂട്ടുകാർക്കും നന്മ നിറഞ്ഞ ദിനം ആശംസിക്കുന്നു.

Post a Comment

0Comments
Post a Comment (0)