പ്രിയമുള്ളവരേ,
ജീവിതത്തിൽ എല്ലാ പ്രായത്തിലും ഉണ്ടായിരിക്കേണ്ട നല്ലൊരു ഗുണമാണ് പക്വത.
പക്വത എന്നതു സംസാരത്തിലും, പെരുമാറ്റത്തിലും മാത്രം പോരാ പ്രവൃത്തിയിൽ കൂടി വേണം. അത് വർഷങ്ങളുടെ അനുഭവങ്ങൾ കൊണ്ട് മനസ്സിന് ഉണ്ടാകേണ്ട മാറ്റമാണ്.എന്നാൽ ഇക്കാലത്ത് കൊച്ചുകുട്ടികൾ പോലും അവശ്യ ഘട്ടങ്ങളിൽ പക്വതയോടെ പെരുമാറുന്നത് കാണാൻ കഴിയും.നാം കുട്ടികളോടൊപ്പം ചെലവഴിക്കുമ്പോൾ,അവർ പഠിക്കുമ്പോൾ, അവർ ഭക്ഷണം കഴിക്കുമ്പോൾ, ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുമ്പോൾ, നാം നൽകുന്ന നിർദ്ദേശങ്ങൾ, പ്രചോദനങ്ങൾ പക്വതയുടെ അടയാളപ്പെടുത്തലുകളായി മാറണം. മുൻകോപമൊക്കെ നിയന്ത്രിച്ച് സ്നേഹത്തോടെയും, കരുതലോടെയും പെരുമാറുന്നതും പക്വതയുടെ ലക്ഷണമാണ്. വലിയ വലിയ കാര്യങ്ങൾ ചെയ്യുമ്പോഴല്ല മറിച്ച് ചെറിയ ചെറിയ കാര്യങ്ങൾ പോലും വളരെ ശ്രദ്ധയോടെ ചെയ്യുമ്പോഴാണ് നാം പക്വത ഉള്ളവരാകുന്നത്.പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മിടുക്ക്, ഉത്തരവാദിത്തം, വിജയപ്രതീക്ഷ, ആത്മവിശ്വാസം എന്നിവയൊക്കെ പക്വതയുടെ ഭാഗമാണ്. രക്ഷിതാക്കൾ പൂർണ്ണ മനസ്സോടെ മക്കളോട് സ്നേഹം പ്രകടിപ്പിച്ചാൽ മാത്രമേ കുട്ടികൾക്ക് സധൈര്യം എന്തും പറയാനുള്ള ആത്മവിശ്വാസം ലഭിക്കൂ.സ്നേഹംമനസ്സിൽ ഉണ്ടെന്നുപറഞ്ഞാൽ പോരാ, അത് പ്രകടിപ്പിക്കാനുള്ളതാണ്. കുട്ടികളെ മനസ്സറിഞ്ഞു സ്നേഹിക്കുമ്പോഴാണ് നാം പക്വത ഉള്ളവരായി മാറുന്നത് എന്നു കൂടി ഓർമ്മിപ്പിക്കുന്നു... ശുഭദിനം