ഖലീൽ ജിബ്രാൻ (ജനുവരി 6, 1883 - ഏപ്രിൽ 10, 1931) ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലൊരാളാണ്. ലെബനനിൽ ജനിച്ച ജിബ്രാൻ ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കൻ ഐക്യനാടുകളിലാണു ചെലവഴിച്ചത്.1923ൽ എഴുതിയ പ്രവാചകൻ എന്ന കാവ്യോപന്യാസസമാഹാരമാണ് ജിബ്രാനെ പാശ്ചാത്യ ലോകത്ത് പ്രശസ്തനാക്കിയത്.
തന്റെ സാഹിത്യജീവിതം ജിബ്രാൻ ആരംഭിക്കുന്നത് അമേരിക്കയിൽ വെച്ചാണ്. അറബിയിലും, ഇംഗ്ലീഷിലും അദ്ദേഹം രചനകൾ നടത്തി. സാഹിത്യ രാഷ്ട്രീയ രംഗത്തെ ഒരു വിമതനായിട്ടാണ് ഇപ്പോഴും അദ്ദേഹത്തെ അറബ് ലോകം കണക്കാക്കുന്നത്. ഗദ്യകവിതകൾ എന്ന ഒരു ശാഖതന്നെ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നാടായ ലെബനോണിൽ ജിബ്രാൻ ഇപ്പോഴും ഒരു സാഹിത്യനായകൻ തന്നെയാണ്.
ആത്മാവിൽനിന്നും പ്രവഹിച്ച, മനുഷ്യരാശിയെ മുഴുവനും സ്‌നേഹത്തിന്റെ മാന്ത്രികസ്പർശത്തിൽ ഒന്നിപ്പിക്കുന്ന കൃതികളാണ് അദ്ദേഹത്തിന്റേത്.