നിക്കോള ടെസ്ലയുടെ ഓർമ്മദിനം

GJBSNMGL
0
സെർബിയൻ-അമേരിക്കക്കാരനായ ഒരു ശാസ്ത്രജ്ഞനായിരുന്നു നിക്കോള ടെസ്ല (Nikola Tesla) ( 10 ജൂലൈ 1856 – 7 ജനുവരി 1943).മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന അദ്ദേഹമാണ് ഇന്നത്തെ പ്രധാന വൈദ്യുതസമ്പ്രദായമായ പ്രത്യാവർത്തിധാരാവൈദ്യുതി (AC) വികസിപ്പിച്ചെടുത്തത്. ഇതോടെ വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ വഴിയൊരുങ്ങി. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തിക ഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാ വൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.
ഒരു സാങ്കേതികശാസ്ത്രജ്ഞനെന്ന നിലയ്ക്കുള്ള സ്ഥാനത്തുള്ളപ്പോഴും മാനവികവാദിയായ ഒരു തത്ത്വചിന്തകൻ ആയിട്ടാണ് ടെസ്‌ലയെ അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പരക്കെ കണക്കാക്കുന്നത്.
നിരവധി പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധീകൃതമായിട്ടുണ്ട് ....

Post a Comment

0Comments
Post a Comment (0)