ശുഭദിനം - 10-01-24

GJBSNMGL
0
അച്ഛാ ഈ പരുന്തിന് രണ്ടു ജന്മമുണ്ടെന്ന പറയുന്നതില്‍ സത്യമുണ്ടോ? എന്തിനാണ് പരുന്തിനെ പോലെയാകണം എന്ന് പറയുന്നത്? മകന്‍ സംശയവുമായി അച്ഛനടുത്തേക്ക് വന്നു. അച്ഛന്‍ പറഞ്ഞു: പരുന്തിന് രണ്ടു ജന്മമുണ്ടെന്നാണ് പറയുക. അതിന്റെ ഏഴാംവര്‍ഷത്തില്‍ അതിന്റെ പല്ലും നഖങ്ങളുമെല്ലാം കൊഴിഞ്ഞ് ഇരപിടിക്കാനാകാതെ മരണത്തിന് കീഴടങ്ങാം. അല്ലെങ്കില്‍ സ്വന്തം നഖങ്ങളേയും ചിറകുകളേയും എല്ലാം വേദനയോടെ കൊത്തിയെറിയുക. അങ്ങനെ ചെയ്തുകഴിഞ്ഞാന്‍ നീണ്ട വര്‍ഷത്തിന് ശേഷം പുതിയ തൂവലുകളും നഖങ്ങളും നേടിയെടുത്ത് പുതിയ ആകാശം വീണ്ടെടുക്കാം. കൂടുതല്‍ കരുത്തോടെ പുതിയ ഉയരങ്ങളെ കീഴടക്കാം. മകന്‍ പറഞ്ഞു: ഞാനും പരുന്തിനെപോലെയാകും.. ഇവിടെ നമുക്ക് ഓരോരുത്തര്‍ക്കും രണ്ടും സാധ്യതകളാണ് ഉളളത്. ഒന്ന്. തോറ്റുപോവുക, കീഴടങ്ങുക, വിധിയെ പഴിച്ച് മരിച്ച് ജീവിക്കുക, രണ്ട്. വലിയ ഉയരങ്ങള്‍ക്ക് വേണ്ടി വേദനയുടെ വഴിയെ തിരഞ്ഞെടുക്കുക. ആ വേദനകള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ പുതിയൊരാള്‍ സൃഷ്ടിക്കപ്പെടും. ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അവയെ സ്വീകരിക്കുക, അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക.. ആഗ്രഹിച്ച ഉയരങ്ങളിലേക്ക് നടന്നടുക്കുക - ശുഭദിനം.

Post a Comment

0Comments
Post a Comment (0)