പ്രിയകൂട്ടുകാരെ,
ശരിയായ ഉൾക്കാഴ്ച ജീവിത വിജയത്തിന് അനുപേക്ഷണീയമായ ഒരു ഘടകമാണ്.
നമുക്ക് അന്യരുടെ മനസ്സും, ചിന്തയും തിരിച്ചറിഞ്ഞ് പ്രതികരിക്കണമെങ്കിൽ നല്ല ഉൾക്കാഴ്ച വേണം.നമ്മുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കി പെരുമാറുന്നവരോട് നമുക്ക് എപ്പോഴും സ്നേഹവും, ബഹുമാനവും തോന്നും. മറ്റുള്ളവരുടെ പ്രയാസങ്ങൾ, പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കി പെരുമാറുന്ന ധാരാളം കൂട്ടുകാരും നമുക്കിടയിൽ ഉണ്ട്. അത്തരം കഴിവുകൾ വളർത്താൻ നാം ശ്രദ്ധിക്കണം.
വ്യക്തിജീവിതത്തിൽ ഏവരുടെയും വാക്കിനെയും, പ്രവൃത്തിയെയും, വിജയത്തെയും, പരാജയത്തേയും ഉൾക്കാഴ്ച സ്വാധീനിക്കുന്നു. മാതാപിതാക്കൾ, അധ്യാപകർ, പുസ്തകങ്ങൾ,സുഹൃത്തുക്കൾ വളർന്നുവരുന്ന സാഹചര്യങ്ങൾ , പ്രവൃത്തി ,ഇതിനെല്ലാമുപരി നമ്മുടെ ചിന്തകൾ എന്നിവയാണ് നമ്മുടെ ഉൽക്കാഴ്ചയെ രൂപപ്പെടുത്തുന്നത്. ഉൽക്കാഴ്ചയുടെ അടിസ്ഥാനം നിരീക്ഷണമാണ്. ഏറ്റവും പ്രധാനം കാണുന്ന കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ, അപഗ്രഥിക്കാൻ, നിഗമനങ്ങൾ രൂപീകരിക്കാൻ, എന്നിവയ്ക്കുള്ള കഴിവ് സ്വയം വളർത്തണം. മറ്റുള്ളവരോട് നന്മയറിഞ്ഞു പ്രവർത്തിക്കാൻ, വാക്കും പ്രവൃത്തിയും ഒന്നായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റുള്ളവരോട് സ്നേഹവും, സഹതാപവും, പരിഗണനയും കാട്ടുന്നവരെയാണ് നാം എപ്പോഴും ഇഷ്ടപ്പെടുക എന്നോർക്കുക.അത് വളർത്തിയെടുക്കാൻ നാം ഓരോരുത്തർക്കും നല്ല ഉൾക്കാഴ്ചയുളളവരായി മാറേണ്ടതുണ്ട് എന്നോർമ്മിപ്പിക്കുന്നു .... നന്മ നിറഞ്ഞ ഒരു ദിനം കൂടി ആശംസിക്കുന്നു