
ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനാണ് വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ. താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള വീൻസ് സ്ഥാനാന്തര നിയമം(Wien's displacement law) ആവിഷ്കരിച്ചു. 1911ൽ താപവികിരണത്തെ സംബന്ധിക്കുന്ന നിയമങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.